കേരളം

kerala

Woman doctor threats IPS officer 50 ലക്ഷം നല്‍കണമെന്ന് വനിത ഡോക്‌ടര്‍; ആവശ്യം നിരാകരിച്ച ഐപിഎസ്‌ ഉദ്യോഗസ്ഥന് ഭീഷണി

IPS officer fake rape case: ഐപിഎസ്‌ ഉദ്യോഗസ്ഥനെ ബലാത്സംഗ കേസില്‍പ്പെടുത്തുമെന്ന് വനിത ഡോക്‌ടറുടെ ഭീഷണി. 50 ലക്ഷം ആവശ്യപ്പെട്ടെന്ന് പരാതിയുമായി ഐപിഎസ് ഉദ്യോഗസ്ഥന്‍. ഭാര്യയെ വിവാഹം മോചനം ചെയ്യാനും നിര്‍ബന്ധിച്ചതായി പരാതി

By

Published : Aug 21, 2023, 11:08 PM IST

Published : Aug 21, 2023, 11:08 PM IST

Woman doctor threats IPS officer  50 ലക്ഷം നല്‍കണമെന്ന് വനിത ഡോക്‌ടര്‍  ആവശ്യം നിരാകരിച്ച ഐപിഎസ്‌ ഉദ്യോഗസ്ഥന് ഭീഷണി  ഐപിഎസ്‌ ഉദ്യോഗസ്ഥന് ഭീഷണി  ഐപിഎസ് ഉദ്യോഗസ്ഥന്‍
Woman doctor threats IPS officer

ജയ്‌പൂര്‍: രാജസ്ഥാനില്‍ ഐപിഎസ്‌ ഉദ്യോഗസ്ഥനില്‍ നിന്നും 50 ലക്ഷം രൂപ ആവശ്യപ്പെട്ട വനിത ഡോക്‌ടര്‍ (Female Doctor ) ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. ഐപിഎസ് ഓഫിസര്‍ (IPS Officer) രാജേഷ് കുമാര്‍ മീണയാണ് (Rajesh Kumar Meena) ഡോക്‌ടര്‍ക്കെതിരെ പരാതിയുമായെത്തിയത്. ജവഹര്‍ സര്‍ക്കിള്‍ പൊലീസ് സ്റ്റേഷനിലാണ് രാജേഷ് പരാതി നല്‍കിയത്. കഴിഞ്ഞ നാല് മാസമായി ഡോക്‌ടര്‍ പണം ചോദിച്ചും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

ഭാര്യയെ വിവാഹമോചനം ചെയ്‌ത് തന്നെ വിവാഹം ചെയ്യണമെന്നും ഡോക്‌ടര്‍ (Doctor) നിര്‍ബന്ധിച്ചതായും രാജേഷ് കുമാര്‍ മീണ (Rajesh Kumar Meena) പരാതിയില്‍ പറഞ്ഞു. 2020ല്‍ ദുംഗര്‍പൂരില്‍ രാജസ്ഥാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (Rajasthan Administrative Service) പ്രൊബോഷണറി ഓഫിസറായി ജോലി ചെയ്‌തപ്പോഴാണ് രാജേഷ് കുമാര്‍ മീണ യുവതിയുമായി പരിചയപ്പെട്ടത്. ആശുപത്രിയില്‍ ഡോക്‌ടറെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്.

രാജേഷ് കുമാര്‍ മീണ ആര്‍എഎസാണെന്ന് (Rajasthan Administrative Service) മനസിലായതോടെ താനും ആര്‍എഎസിനായുള്ള തയ്യാറെടുപ്പിലാണെന്ന് ഡോക്‌ടര്‍ പറഞ്ഞു. അങ്ങനെയാണ് ഇരുവരും തമ്മില്‍ സൗഹൃദത്തിലായത്. ഇരുവരും സൗഹൃദത്തിലായതിന് ശേഷം രാജേഷ് കുമാര്‍ മീണ ഡോക്‌ടറില്‍ നിന്നും മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും പിന്നീട് അത് തിരിച്ച് കൊടുക്കുകയും ചെയ്‌തിരുന്നു.

സംഭവത്തിന് പിന്നാലെ രാജേഷ് കുമാര്‍ മീണ (Rajesh Kumar Meena) ചക്‌സുവിലെ എസ്‌ഡിഎമ്മായി (Sub Divisional Magistrate) ചുമതലയേറ്റു. തുടര്‍ന്ന് 2021 ല്‍ ഐപിഎസ് പരീക്ഷയില്‍ വിജയിച്ച രാജേഷ് 2023 മെയ്‌ മാസത്തില്‍ വിവാഹിതനാകുകയും ചെയ്‌തു. വിവാഹ ശേഷവും രാജേഷ് കുമാര്‍ മീണ (Rajesh Kumar Meena) ഡോക്‌ടറുമായി സൗഹൃദം പുലര്‍ത്തിയിരുന്നെങ്കിലും ഭാര്യക്ക് ആ ബന്ധത്തില്‍ താത്‌പര്യമില്ലാത്തതിന് തുടര്‍ന്ന് സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ രാജേഷ് വിവാഹിതനായെന്ന് അറിഞ്ഞ ഡോക്‌ടര്‍ വിവാഹ മോചനത്തിന് നിര്‍ബന്ധിച്ച് കൊണ്ടിരുന്നു.

also read:Sexual harassment against air hostess എയര്‍ ഹോസ്റ്റസിന് നേരെ ലൈംഗിക അതിക്രമം; 51കാരന്‍ അറസ്റ്റില്‍

ഭാര്യയെ വിവാഹമോചനം നടത്തി തന്നെ വിവാഹം ചെയ്യണമെന്ന യുവതിയുടെ ആവശ്യം രാജേഷ് നിരാകരിച്ചതോടെ 50 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ബലാത്സംഗ (Rape) കേസില്‍പ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കഴിഞ്ഞ നാല് മാസമായി പലതവണ ഇക്കാര്യം ആവശ്യപ്പെട്ട് യുവതി തന്നെ ബന്ധപ്പെട്ടെന്നും രാജേഷ് മീണ പരാതിയില്‍ പറയുന്നു. ഐപിഎസ് (IPS) ഉദ്യോഗസ്ഥന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ജവഹര്‍ സര്‍ക്കിള്‍ പൊലീസ് സ്റ്റേഷന്‍ ഓഫിസര്‍ കുമാര്‍ ചരണ്‍ പറഞ്ഞു.

also read:Cheating Old Woman On Promise Of Marriage : 'വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു' ; 70കാരനെതിരെ 63കാരി, സൗഹൃദം മകന് കല്യാണം അന്വേഷിക്കുന്നതിനിടെ

ABOUT THE AUTHOR

...view details