നൈനിറ്റാള്‍(ഉത്തരാഖണ്ഡ്) :വരന്‍ വാങ്ങിക്കൊടുത്ത ലെഹങ്ക വധുവിന് ഇഷ്‌ടപ്പെടാത്തത് നയിച്ചത് വിവാഹം മുടങ്ങുന്നതിലേക്ക്. ഉത്തരാഖണ്ഡിലെ ഹല്‍ദ്‌വാനി കോട്ട്‌വാലിയിലാണ് സംഭവം. കല്യാണം ഉറപ്പിച്ച് ഇരു വീട്ടുകാരും ആളുകളെ ക്ഷണിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് ലെഹങ്കയെ ചൊല്ലി വിവാഹം മുടങ്ങിയത്.
വരന്‍റെ വീട്ടുകാര്‍ വാങ്ങിയ ലെഹങ്ക മാറ്റണമെന്ന് വധു, പറ്റില്ലെന്ന് മറുഭാഗം ; വിവാഹം മുടങ്ങി - സോഫ്റ്റ് സ്റ്റോറീസ്
വേറെ ലെഹങ്ക വാങ്ങണമെന്ന ആവശ്യത്തില്‍ ഉറച്ച് വധു. എന്നാല്‍ വാശി നടപ്പില്ലെന്ന് വരന്‍റെ വീട്ടുകാര്‍. ഒടുവില്‍ വിവാഹം മുടങ്ങി
കല്യാണം നിശ്ചയിച്ച ശേഷം നാട്ടുനടപ്പ് അനുസരിച്ച് വരന്‍റെ വീട്ടുകാര്‍ കൊടുത്ത ലെഹങ്കയാണ് വധുവിന് ഇഷ്‌ടപ്പെടാതെ വന്നത്. ഇതിനെ ചൊല്ലി ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇത് സംഘര്‍ഷത്തിന്‍റെ വക്കോളം എത്തുകയും ചെയ്‌തു. വേറെ ലെഹങ്ക വാങ്ങി നല്‍കണമെന്ന ആവശ്യത്തില്‍ വധു ഉറച്ചുനിന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ വരന്‍റ വീട്ടുകാര്‍ തയ്യാറായില്ല.
ഇതോടെ ഇരു വീട്ടുകാരും തമ്മിലുള്ള തര്‍ക്കം കടുത്തതോടെ പൊലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി. വരന്‍റെ വീട്ടുകാര്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്ന് 10,000 രൂപയ്‌ക്കാണ് ലെഹങ്ക വാങ്ങിയത്. ഇരുവീട്ടുകാരും തമ്മിലുള്ള, ലെഹങ്കയെ ചൊല്ലിയുള്ള തര്‍ക്കം തീരാത്ത സാഹചര്യത്തില്‍ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ വീട്ടിലെത്തി വിവാഹത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായി ഒരു ലക്ഷം രൂപ വരന്‍റെ വീട്ടുകാര്‍ വധുവിന്‍റെ കുടുംബത്തിന് നഷ്‌ടപരിഹാരമെന്ന നിലയില്‍ നല്‍കുകയും ചെയ്‌തു.