വിശാഖപട്ടണം: വിശാഖപട്ടണം അപ്പോളോ ആശുപത്രിയിലെ ജീവനക്കാരി ലക്ഷ്മി അപർണയ്‌ക്കെതിരെ കർഫ്യൂ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ആന്ധ്രാപ്രദേശ് പൊലീസ് കേസെടുത്തു. ലക്ഷ്മി അപർണയ്‌ക്കും സുഹൃത്ത് രാജ്‌കുമാറിനുമെതിരെ 352, 353 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ALSO READ:മലയാളം വിലക്കിയ നടപടി; അധികൃതർ രേഖാമൂലം ക്ഷമാപണം നൽകണമെന്ന് മലയാളി നഴ്‌സ് യൂണിയൻ
മതിയായ രേഖകളില്ലാതെ സഞ്ചരിച്ച ലക്ഷ്‌മി അപർണയെ പൊലീസ് തടഞ്ഞു. എന്നാൽ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് പറഞ്ഞ് അവർ പൊലീസിനു നേരെ തട്ടിക്കയറുകയായിരുന്നു. പ്രകോപിതയായ ഇവർ വനിതാ ഗാർഡിനെ അക്രമിക്കുകയും ചെയ്തു. ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജ്‌കുമാറിന്‍റെ കൈയിലും മതിയായ രേഖകൾ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ALSO READ: രാജ്യത്ത് 1,14,460 പേർക്ക് കൂടി കൊവിഡ് ; ഏപ്രില്‍ 6 നിപ്പുറം താഴ്ന്ന നിരക്ക്
ഇരുവർക്കെതിരെയും പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും വനിതാ ഗാർഡിനെ പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്ന് വിശാഖപട്ടണം ഈസ്റ്റ് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ ഹർഷിത് ചന്ദ്ര പറഞ്ഞു.