ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16,375 പുതിയ കൊവിഡ് കേസുകളും 29,091 കൊവിഡ് മുക്തിയും 201 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 1,03,56,845 ആയി. സജീവ കേസുകളുടെ എണ്ണം 2,31,036 ആണ്.
രാജ്യത്ത് 16,375 പുതിയ കൊവിഡ് കേസുകൾ - India's COVID-19 tally
ഇന്ത്യയിൽ 99,75,958 പേർ രോഗമുക്തി നേടി. കൊവിഡ് മരണസംഖ്യ 1,49,850 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊവിഡ് കേസുകൾ
ഇന്ത്യയിൽ 99,75,958 പേർ രോഗമുക്തി നേടി. കൊവിഡ് മരണസംഖ്യ 1,49,850 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിൽ 63,324 സജീവ കേസുകളും മഹാരാഷ്ട്രയിൽ 49,955 കേസുകളുമുണ്ട്. 4,689 സജീവ കേസുകളുള്ള ഡൽഹിയിൽ 10,597 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം ജനുവരി 4 വരെ 17,65,31,997 സാമ്പിളുകള്‍ പരിശോധിച്ചു.