ന്യൂഡൽഹി: ഡൽഹി നഗരത്തിൽ ഇന്ത്യൻ പതാക സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിർത്ത പ്രതിപക്ഷ പാർട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇന്ത്യയിലല്ലെങ്കിൽ പാകിസ്ഥാനിൽ ഇന്ത്യൻ പതാക ഉയർത്തുമോയെന്ന് കെജ്‌രിവാൾ ചോദിച്ചു. രാജ്യസ്നേഹത്തിൽ രാഷ്ട്രീയം പാടില്ലെന്നും രാജ്യം എല്ലാവരുടേതുമാണെന്നും ഡൽഹി നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്‌രിവാൾ പറഞ്ഞു.
'ഇന്ത്യൻ പതാക പാകിസ്ഥാനിൽ ഉയർത്താൻ പറ്റുമോ?' ; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ
സംസ്ഥാന ബജറ്റിൽ, നഗരത്തിലുടനീളം 500 സ്ഥലങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്താൻ പ്രഖ്യാപിച്ചിരുന്നു
സംസ്ഥാന ബജറ്റിൽ, നഗരത്തിലുടനീളം 500 സ്ഥലങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്താൻ പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക, സൈനികർ അതിർത്തിയിൽ പോരാടുന്നതിനെ ഓർമ്മപ്പെടുത്തും. എന്തിനാണ് ഈ തീരുമാനത്തെ ബിജെപിയും കോൺഗ്രസും എതിർക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
കഴിഞ്ഞ ഒന്നര മാസത്തിനിടെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും കമ്മി ബജറ്റ് അവതരിപ്പിച്ചുവെന്നും ഈ ദുഷ്‌കരമായ സമയത്ത് മിച്ച ബജറ്റ് ഉള്ള ഏക സംസ്ഥാനം ഡൽഹി മാത്രമാണെന്നും കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.