കേരളം

kerala

ETV Bharat / bharat

'പാർട്ടി പറയുന്ന മണ്ഡലത്തില്‍'; നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

ബിജെപിയുടെ നേട്ടങ്ങളെ മുൻനിർത്തിയാണ് ഇത്തവണ മത്സരരംഗത്തെത്തുന്നതെന്ന് യോഗി

Will fight election from wherever the party says Yogi  UP Election  Uttar Pradesh assembly election  Yogi Adityanath Election  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി യോഗി ആദിത്യനാഥ്  ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്  നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യോഗി
'പാർട്ടി പറയുന്നിടത്ത് നിന്ന് മത്സരിക്കും'; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യോഗി ആദിത്യനാഥ്

By

Published : Jan 2, 2022, 10:15 AM IST

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ ഏത് സീറ്റിൽ നിന്നാണ് മത്സരിക്കുകയെന്ന് വ്യക്‌തമാക്കിയിട്ടില്ല. എവിടെ മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്നും നേതൃത്വം പറയുന്നിടത്ത് മത്സരിക്കുമെന്നും യോഗി വ്യക്‌തമാക്കി.

അഞ്ച് വർഷത്തെ ഭരണത്തിൽ ചെയ്യാൻ കഴിയുന്ന എല്ലാം ഞങ്ങൾ ചെയ്‌തു. 2017 ല്‍ ഞങ്ങൾ അന്നത്തെ സർക്കാരിന്‍റെ പരാജയം ലക്ഷ്യമിട്ടാണ് പോരാടിയത്. എന്നാൽ ഇത്തവണ ഞങ്ങളുടെ നേട്ടങ്ങളെ മുൻനിർത്തിയാണ് മത്സര രംഗത്തിറങ്ങുന്നത്, യോഗി പറഞ്ഞു.

ALSO READ: 'വിക്കിയും സാറയും സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ തന്‍റേത്' ; പൊലീസില്‍ പരാതി നൽകി യുവാവ്

അതേസമയം അധികാരത്തിലെത്തിയാൽ ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വെദ്യുതി സൗജന്യമായി നൽകുമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ വാഗ്‌ദാനത്തിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു. 2017ന് മുൻപ് അഞ്ച് ജില്ലകളിൽ മാത്രമേ വൈദ്യുതി ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇപ്പോൾ അതല്ല സ്ഥിതിയെന്നും യോഗി അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details