ന്യൂഡൽഹി:കൊവിഡ് പകർച്ചയ്ക്കിടെ ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള ഹൈക്കോടതികളുടെ അധികാരം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിലവിലുള്ള ദുരിതാവസ്ഥയെക്കുറിച്ച് മനസിലാക്കിയാണ് ഈ കാര്യം വ്യക്തമാക്കിയത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങളിൽ മാത്രമായിരിക്കണമെന്നും ജുഡീഷ്യൽ തീരുമാനമായിരിക്കരുതെന്നും കോടതി ആഗ്രഹിക്കുന്നുവെന്നും സിഐജി കൂട്ടിചേർത്തു. ഈ കാര്യം കൂടുതൽ പഠിക്കാനായി അമിക്കസ് ക്യൂരിയായി കോടതി ഹരീഷ് സാൽവയെ നിയമിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള ഹൈക്കോടതികളുടെ അധികാരം പരിശോധിക്കുമെന്ന് സുപ്രീംകോടതി
കൂടുതൽ പഠിക്കാനായി അമിക്കസ് ക്യൂരിയായി സുപ്രീംകോടതി ഹരീഷ് സാൽവയെ നിയമിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള ഹൈക്കോടതികളുടെ അധികാരം പരിശോധിക്കുമെന്ന് സുപ്രീംകോടതി
ഡൽഹി, ബോംബെ, സിക്കിം, എംപി, കൊൽക്കത്ത എന്നീ ആറ് ഹൈക്കോടതികളും സമൂഹത്തിന്‍റെ നല്ലതിനായി വളരെയധികം ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും ഇത് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും വാദം കേൾക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 21 ന് കോടതി സമയം കഴിഞ്ഞ് രാത്രി വൈകിയും ഓക്‌സിജൻ വിതരണം ചെയ്യുന്ന കാര്യത്തിൽ ഡൽഹി ഹൈക്കോടതിയും ബോംബെ ഹൈക്കോടതിയും വാദം കേട്ടിരുന്നു.