കേരളം

kerala

ETV Bharat / bharat

നാല് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി - ബുഡ്ഗാം ജില്ല

കശ്മീർ വന്യജീവി വകുപ്പ് ഒരാഴ്ചയോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുലിയെ പിടികൂടിയത്.

wildlife department captured leopard  നാല് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി  man eating leopard  പുലിയെ പിടികൂടി  പുലി  കശ്മീർ  വന്യജീവി വകുപ്പ്  ബുഡ്ഗാം ജില്ല  ഫോറൻസിക് പരിശോധന
നാല് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

By

Published : Jun 15, 2021, 12:27 PM IST

ശ്രീനഗർ: നാല് വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലിയെ കശ്മീർ വന്യജീവി വകുപ്പ് പിടികൂടി. ഒരാഴ്ചയോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ബുഡ്ഗാം ജില്ലയിൽ നിന്ന് പുലിയെ പിടികൂടിയത്. വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ബുഡ്ഗാമിലെ റെസിഡൻഷ്യൽ ഏരിയയ്ക്ക് മുന്നിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങുകയായിരുന്നു.

ഒരാഴ്ച മുമ്പ് നാല് വയസുകാരിയായ അഡാ മിറിനെ കൊന്ന അതേ പുലി തന്നെയാണിതെന്ന് വന്യജീവി വകുപ്പ് അവകാശപ്പെടുന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി പിടിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനു പിറ്റേന്ന് തോട്ടത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

Also Read: കൊവിഡ് ലോക്ക്ഡൗണ്‍ : തുറക്കല്‍ എങ്ങനെ,ഇന്നറിയാം

പുലിയെ പിടികൂടാനും തോട്ടം ചെറുതാക്കാനും നാട്ടുകാർ ആവശ്യം ഉന്നയിച്ചിരുന്നു. കുട്ടിയെ പുലി പിടിച്ചതിനു ശേഷം വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കുട്ടിയെ കൊലപ്പെടുത്തിയ പുലി പെൺപുലിയാണെന്ന് നേരത്തെ വകുപ്പ് അവകാശപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details