ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം രൂക്ഷം. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങൾക്ക് പേരുകേട്ട കാസിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
Also Read: വായു മലിനീകരണം 40% ഇന്ത്യക്കാരുടെയും ആയുർദൈർഘ്യം കുറയ്ക്കുമെന്ന് റിപ്പോർട്ട്
ദേശീയോദ്യാനത്തിലെ 223 ക്യാമ്പുകളിൽ 153ഉം വെള്ളത്തിൽ മുങ്ങി. കാസിരംഗയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒമ്പത് മാനുകൾ ഇതുവരെ ചത്തു. ചൊവ്വാഴ്‌ച ഒരു കാണ്ടാമൃഗത്തെ അധികൃതർ രക്ഷിച്ചിരുന്നു.
കാസിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിൽ മൃഗങ്ങൾ കാസിരംഗ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള സാധ്യത കണക്കിലെടുത്ത് ദേശീയോദ്യാനത്തിന് സമീപത്തുകൂടി പോകുന്ന എൻഎച്ച് 715 വഴിയുള്ള യാത്രകൾ ഒഴിവാക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കൊല്ലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാസിരംഗയിൽ ഒമ്പതോളം കാണ്ടാമൃഗങ്ങൾ ചത്തിരുന്നു.