ഹൈദരാബാദിൽ ഭർത്താവിനെ കുത്തിക്കൊന്ന കേസിൽ യുവതി അറസ്റ്റില്‍
നൗഷീന്‍ കുറ്റസമ്മതം നടത്തിയതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പുരുഷോത്തം റെഡ്ഡി പറഞ്ഞു.
ഹൈദരാബാദ്: ഭർത്താവിനെ കൊന്ന് മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടതിന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഷീന്‍ ബീഗമാണ് ഭര്‍ത്താവ് ഗഗന് അഗര്‍വാളിനെ സൃഹൃത്ത് സുനിലിന്റെ സഹായത്തോടെ വനസ്തലിപുരത്ത് വെച്ച് കൊലപ്പെടുത്തിയത്. ഫെബ്രുവരി എട്ടിന് ആയിരുന്നു സംഭവം. അന്ന് രാത്രി സുനിലും ഗഗനും ഒരുമിച്ച് മദ്യപിച്ചിരുന്നു. അതിന് ശേഷം ഗഗന് ബീഗവുമായി വഴക്കിടുകയും തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്കി. നൗഷീന്‍ കുറ്റസമ്മതം നടത്തിയതായി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പുരുഷോത്തം റെഡ്ഡി പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഗഗന് അഗര്‍വാള്‍ ആദ്യഭാര്യയെ ഉപേക്ഷിച്ച് നൗഷീനെ വിവാഹം കഴിച്ചത്.