കേരളം

kerala

ETV Bharat / bharat

പണത്തിനായി ഭർത്താവിനെ കൊന്ന് കത്തിച്ചു, യുവതിയും കാമുകനുമടക്കം അഞ്ച് പേർ പിടിയില്‍

ക്ഷേത്രത്തില്‍ കോഴിയെ കുരുതി കൊടുത്താല്‍ ധനമുണ്ടാകുമെന്ന് വിശ്വാസിപ്പിച്ച് ഭര്‍ത്താവിനെ ക്ഷേത്രത്തില്‍ എത്തിച്ചു. ഇവിടെവച്ച് കാമുകനും സുഹൃത്തുക്കളും കഴുത്ത് ഞെരിച്ച് കൊന്ന് കത്തിച്ചു. ക്രൂരകൃത്യം തെളിഞ്ഞത് മൂന്ന് മാസങ്ങള്‍ക്ക് ശേഷം.

Wife killed her husband  Wife killed her husband With the help of lover  കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു  മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ തുമ്പ് കണ്ടെത്തി പൊലീസ്  ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവില്‍ തുമ്പ് കണ്ടെത്തി പൊലീസ്

By

Published : Apr 22, 2022, 7:21 PM IST

തെലങ്കാന: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന കേസില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഗാന്ധിനഗര്‍ സ്വദേശി ബാലസ്വാമി (39) ആണ് കൊല്ലപ്പെട്ടത്. ലാവണ്യ, നവീന്‍, കുരുമൂര്‍ത്തി, ഗണേഷ്, ബംഗാരി എന്നിവരാണ് പൊലീസ് പിടിയിലായത്.

സഹോദരനെ കാണാനില്ലെന്ന് കാണിച്ച് ബാലസ്വാമിയുടെ സഹോദരന്‍ നല്‍കിയ പരായിലാണ് പൊലീസ് നടപടി. പത്ത് വര്‍ഷം മുമ്പാണ് ലാവണ്യയും ബാലസ്വാമിയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇതിനിടെ ബാലസ്വാമിയുടെ സുഹൃത്തും മദനപ്പള്ളി സ്വദേശിയുമായ നവീന്‍ ലോക്ക്‌ഡൗണ്‍ സമയത്ത് വീട്ടില്‍ വന്നിരുന്നു. ഇതോടെയാണ് ലാവണ്യയുമായി പരിചയപ്പെടുന്നത്. ഇതിനിടെ ഇരുവരുമായി അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പടുകയും ചെയ്തു.

ലാവണ്യ നവീനുമായുള്ള ബന്ധം തുടരുന്നതിനിടെ അഞ്ച് മാസം മുമ്പ് ഭര്‍ത്താവ് ബാലസ്വാമിക്ക് തന്‍റെ സ്ഥലം വിറ്റ വകയില്‍ 20 ലക്ഷം രൂപ ലഭിച്ചു. ഭര്‍ത്താവില്‍ നിന്നും തുക കൊണ്ട് കാമുകനുമൊത്ത് ഒരുമിച്ച് ജീവിക്കാന്‍ ലാവണ്യ പദ്ധതിയിട്ടു. ഇതിനായി പദ്ധതി രൂപീകരിച്ച ലാവണ്യ ഭര്‍ത്താവിനോട് ജനുവരി 10ന് മൈസമ്മ ക്ഷേത്രത്തില്‍ പോയി കോഴിയെ ബലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുടംബത്തിന് കൂടുതല്‍ ധനവും സൗകര്യങ്ങളും ലഭിക്കുമെന്ന് ഇവര്‍ ഭര്‍ത്താവിനെ ധരിപ്പിച്ചു.

ഇതോടെ ക്ഷേത്രത്തില്‍ എത്തിയ ബാലസ്വാമിയെ നവീന്‍, കുരുമൂര്‍ത്തി, ഗണേഷ് എന്നിവര്‍ ചേര്‍ന്ന് വാഹനത്തില്‍ നിര്‍ബന്ധിച്ച് കയറ്റി. ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം ബാലസ്വാമിയുടെ ഫോണ്‍ കോത്ത കോട്ടയില്‍ ഉപേക്ഷിച്ചു. ശേഷം മൃതദേഹം അടുത്തുള്ള ശ്മശാനത്തില്‍ കൊണ്ടുപോയി ദഹിപ്പിച്ചു. ഇതിന് ബംഗാരി എന്ന ജീവനക്കാരനും കൂട്ട് നിന്നിരുന്നു. കൃത്യം നിര്‍വഹിച്ച നവീനിന് ലാവണ്യ 60000 രൂപയും നല്‍കിയിരുന്നു.

ഇതിനിടെ ബാലസ്വാമിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ബാലസ്വാമിയെ കാണാതായതിന് അടുത്ത ദിവസം ഭാര്യ വീട് വിട്ടതായി അറിഞ്ഞു. ഇതോയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് നീക്കിയത്.

ലാവണ്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസം ഇവരുടെ ഫോണ്‍ സിഗ്നലില്‍ വന്നത് പൊലീസ് കണ്ടെത്തി. ഇതോടെ ലാവണ്യയുള്‍പ്പെടെ ഉള്ളവരെ പിടികൂടുകയായിരുന്നും സിഐ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Also Read: ഭാര്യയുടെ കാമുകനും ചേർന്ന് യുവാവിനെ കൊന്ന് കുഴിച്ചിട്ട കേസ്; പ്രതിപട്ടികയില്‍ 16 കാരനും

For All Latest Updates

ABOUT THE AUTHOR

...view details