ഛണ്ഡീഗഢ്:പഞ്ചാബിലെ അമൃത്‌സറില്‍ എഎപി എംഎല്‍എ ഹര്‍മീത് സിങ് പത്തന്‍മജ്‌റക്ക് എതിരെ പരാതിയുമായി രണ്ടാം ഭാര്യ ഗുര്‍പ്രീത് കൗര്‍. പത്തന്‍മജ്‌റ തന്നെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുകയാണെന്ന് ഭാര്യ അകാല്‍ തഖ്‌ത് അധ്യക്ഷന്‍ ജിയാനി ഹർപ്രീത് സിങ്ങിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എംഎല്‍എയും ഗിയാനി ഹര്‍പ്രീത് സിങിന് പരാതി സമര്‍പ്പിച്ചു.
സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്‌തു, എഎപി എംഎല്‍എക്കെതിരെ പരാതിയുമായി ഭാര്യ
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് എംഎല്‍എ ഹര്‍മീത് സിങ് പത്തന്‍മജ്‌റ, ഗുര്‍പ്രീത് കൗറിനെ വിവാഹം ചെയ്‌തത്.
എഎപി എംഎല്‍എക്കെതിരെ പരാതിയുമായി ഭാര്യ
ഭാര്യ തന്‍റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും മൈാബൈലില്‍ പകര്‍ത്തിയെന്നും അത്തരം വീഡിയോകള്‍ കാണിച്ച് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് എംഎല്‍എയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം ജിയാനി ഹർപ്രീത് സിങ്ങ് പറയുന്നതിനനുസരിച്ച് വിഷയത്തില്‍ നടപടിയെടുക്കുമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്.
Last Updated : Oct 11, 2022, 5:07 PM IST