മല്‍ക്കന്‍ഗിരി:സ്‌മാര്‍ട്ട്ഫോണിനെ ചൊല്ലി ഭര്‍ത്താവുമായ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു. ഒഡീഷയിലെ മല്‍ക്കന്‍ങ്കിരി ജില്ലയിലെ കലിമേളയിലാണ് സംഭവം. കനായി മണ്ഡലിന്‍റെ ഭാര്യ ജ്യോതിയാണ് ആത്‌മഹത്യ ചെയ്‌തത്.
സ്‌മാര്‍ട്ട്ഫോണിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം: യുവതി ആത്‌മഹത്യ ചെയ്‌തു - ആത്‌മഹത്യ വാര്‍ത്തകള്‍
തനിക്ക് വാങ്ങി തന്ന സ്‌മാര്‍ട്ട് ഫോണ്‍ മാസത്തവണയിലാണ് എന്ന് അറിഞ്ഞപ്പോഴാണ് യുവതി ഭര്‍ത്താവുമായി തര്‍ക്കത്തിലായത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ ദാരുണ സംഭവം
മാസത്തവണയില്‍ കനായി ജ്യോതിക്ക് ഒരു സ്‌മാര്‍ട്ട് ഫോണ്‍ വാങ്ങിച്ചുകൊടുത്തു. മാസത്തവണയിലാണ് മൊബൈല്‍ വാങ്ങിച്ചത് എന്നുള്ള കാര്യം ജ്യോതിയോട് കനായി പറഞ്ഞിരുന്നില്ല. വായ്‌പകൊടുത്ത ഫിനാന്‍സ് കമ്പനിയുടെ ജീവനക്കാരന്‍ ചില ഡോക്യൂമെന്‍റുകളില്‍ ഒപ്പിടുവിക്കാനായി ദമ്പതികളുടെ വീട്ടില്‍ വന്നപ്പോഴാണ് മാസത്തവണയിലാണ് മൊബൈല്‍ വാങ്ങിയത് എന്നുള്ള കാര്യം ജ്യോതി അറിയുന്നത്.
തുടര്‍ന്നാണ് കനായിയും ജ്യോതിയും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. തന്‍റെ ഭാര്യ വിലകൂടിയ ഫോണ്‍ വാങ്ങിത്തരാന്‍ പറഞ്ഞെന്നും അതിന് പണമില്ലാത്തതിനാലാണ് മാസത്തവണയില്‍ ഫോണ്‍ വാങ്ങിയതെന്നും കനായി പറഞ്ഞു. ജ്യോതി വിഷം കഴിച്ച് അവശ നിലയിലായത് കണ്ടപ്പോള്‍ കനായി കുഴഞ്ഞ് വീണു. കനായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.