കേരളം

kerala

ETV Bharat / bharat

Video | ഭാര്യ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ചു ; ഭര്‍ത്താവിന് ഗുരുതര പരിക്ക്

സംഭവം രാജസ്ഥാനിലെ റിഡ്മല്‍സര്‍ ഗ്രാമത്തില്‍, ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അമീന്‍ ആശുപത്രിയില്‍

By

Published : Jul 13, 2022, 10:57 PM IST

Wife beat husband with cricket bat  ഭാര്യ ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചു  ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചു  ഭാര്യ ഭര്‍ത്താവിനെ മര്‍ദിച്ചു
ഭാര്യ ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മര്‍ദിച്ചു

ബിക്കാനിര്‍ (രാജസ്ഥാന്‍) :റിഡ്മല്‍സര്‍ ഗ്രാമത്തില്‍ ഭാര്യ ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ജയനാരായണ്‍ വ്യാസ കോളനിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അമീനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഷയാണ് ഭര്‍ത്താവിനെ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് അമീന്‍ ആശുപത്രിയില്‍

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ജയനാരായണ്‍ വ്യാസ കോളനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണമെന്ന് അമീനിന്‍റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതിനിടെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ ഐഷ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുമുണ്ട്.

Also Read: ദൃശ്യം കാണാം: ക്രിക്കറ്റ് ബാറ്റു കൊണ്ട് ഭര്‍ത്താവിനെ തല്ലുന്ന ഭാര്യ! പരാതിയുമായി അധ്യാപകന്‍ കോടതിയില്‍

ABOUT THE AUTHOR

...view details