മുംബൈ: മഹാരാഷ്‌ട്രയില്‍ വിധവയായ 25കാരി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ കാമുകനും സഹോദരനും കൂട്ടാളിക്കുമെതിരെ കേസ്. സത്രപുര സ്വദേശിയായ സുരേഷ് നാംദേവ് ലെബേറ്റ്, സഹോദരന്‍ അമോല്‍ നാംദേവ് ലെബേറ്റ്, ഇവരുടെ കൂട്ടാളി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ഓഗസ്റ്റ് നാലിനാണ് കേസിനാസ്‌പദമായ സംഭവം. യുവതി റോഡിലൂടെ നടന്ന് വരുമ്പോള്‍ കാമുകനും കൂട്ടാളികളും അനുനയിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടു പോയി. കാര്‍ ഏതാനും ദൂരമെത്തിയപ്പോള്‍ സുരേഷും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും മര്‍ദിക്കുകയും ചെയ്‌തു. ക്രൂര മര്‍ദനത്തിന് ഇരയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ യുവതി സത്രപുര പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്‌ടര്‍ വിലാസ് ഹസാരെ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികള്‍ക്കെതിരെയും ഐപിസി സെക്ഷന്‍ 376, 302 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്നും പ്രതികളുടെ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ഹസാരെ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതിക്ക് മൂന്ന് വയസുള്ള മകളുണ്ട്.
ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട് വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കി: അടുത്തിടെയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാനമായ വാര്‍ത്ത പുറത്ത് വന്നത്. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വിധവയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മിര്‍സാപൂര്‍ സ്വദേശിനിയാണ് ബലാത്സംഗത്തിന് ഇരയായത്.
കേസില്‍ ഇടനിലക്കാരിയായ യുവതി അടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആഗ്രയിലെ ഹോട്ടലില്‍ പൂട്ടിയിട്ട് മൂന്ന് പേര്‍ പത്ത് ദിവസമാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതിക്ക് മികച്ച ജോലി വാഗ്‌ദാനം ചെയ്‌താണ് ആഗ്രയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഇടനിലക്കാരിയായ യുവതിയാണ് ആഗ്രയിലെത്താന്‍ നിര്‍ബന്ധിച്ചതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി.
മികച്ച ദിവസ വേതനത്തിനുള്ള ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച യുവതി രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ടാണ് ആഗ്രയിലെത്തിയത്. കുഞ്ഞുമായി ആഗ്രയിലെത്തിയപ്പോള്‍ പ്രതികള്‍ യുവതിയെ വില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് സംഘം കുഞ്ഞിനെ വില്‍പന നടത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സ്‌ത്രീയ്‌ക്കാണ് കുഞ്ഞിനെ കൈമാറിയതെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. കുഞ്ഞിനെ വാങ്ങാനായി ഗുരുഗ്രാമില്‍ നിന്നുള്ള സംഘം ഹോട്ടലിലെത്തിയിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
also read:ഓട്ടോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; മൂന്ന് പേര്‍ക്കായി തിരച്ചില്‍