യുപിയില്‍ ഇത്തവണയും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇതില്‍ ഇന്ത്യടുഡെ- മൈ ഏക്‌സിസ് എക്സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് ബിജെപിക്ക് 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്നാണ്. മൂന്ന് പ്രധാനപ്പെട്ട നിഗമനങ്ങളിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ എത്തിചേരാന്‍ സാധിക്കുക.
കിഴക്കന്‍ യുപിയില്‍ ബിജെപിയുടെ മുഖ്യ പ്രചാരകനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നത് നിര്‍ണായകമായി എന്നുള്ളതാണ് ഒന്നാമത്തേത്. രണ്ടാമതായി യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെ ശക്തമായ രാഷ്ട്രീയ ഭാഷ്യം ഒരുക്കുന്നതില്‍ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി പരാജയപ്പെട്ടു എന്നുള്ളതാണ്. മൂന്നാമതായി എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം ഹിന്ദുത്വം ബിജെപിക്ക് ഇപ്പോഴും ഉത്തര്‍പ്രദേശില്‍ വോട്ടുകള്‍ നേടികൊടുക്കുന്നു എന്നതാണ്.
എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത
എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പശ്ചിമബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്നായിരുന്നു പല എക്‌സിറ്റ് പോളുകളും പ്രവചിച്ചത് . എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മികച്ച ഭൂരിപക്ഷത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരികയാണ് ഉണ്ടായത്.
2018ല്‍ നടന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഖഡ് തുടങ്ങിയ അസംബ്ലി തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും തെറ്റുകയാണ് ഉണ്ടായത്. 2017ലെ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നില്ല.
കിഴക്കന്‍ യുപി പ്രവചനാധീതം
അവസാനഘട്ടത്തില്‍ നടന്ന കിഴക്കന്‍ യുപിയിലെ വോട്ടെടുപ്പ് എക്സിറ്റ് പോളുകള്‍ എത്രമാത്രം പരിഗണിച്ചു എന്നുള്ളതിനെ പറ്റി വ്യക്തതയില്ല. അവസാന ഘട്ടത്തില്‍ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വാരണസി, മിര്‍സാപൂര്‍, ബഡോഹി, ജനൂപൂര്‍, സോന്‍ബദ്ര എന്നിവ അടക്കമുള്ള കിഴക്കന്‍ യുപിയിലെ ജില്ലകള്‍ എസ്‌പിക്കും, ബിഎസ്‌പിക്കും പരമ്പരാഗതമായി സ്വീധിനമുള്ള മണ്ഡലങ്ങളാണ്.
എന്നാല്‍ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപി ബിജെപി തൂത്തുവാരി. ഈ അപ്രമാദിത്യം 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി നിലനിര്‍ത്തി. എങ്കിലും രാഷ്ട്രീയ പ്രവചനങ്ങള്‍ക്ക് അതീതമാണ് കിഴക്കന്‍ യുപി ഇപ്പോഴും.
ഉദാഹരണത്തിന് 2017ലെ തെരഞ്ഞെടുപ്പില്‍ മറ്റ് മേഖലകളില്‍ ഒരേ രീതിയിലുള്ള രാഷ്ട്രീയ അടിയൊഴുകള്‍ ഉണ്ടായപ്പോള്‍ കിഴക്കന്‍ യുപിയില്‍ അത് വ്യത്യസ്ഥമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ യുപിയിലെ 54 സീറ്റുകളില്‍ 29 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 4 സീറ്റുകള്‍ ബിജെപിയുടെ സംഖ്യകക്ഷികള്‍ക്കും ലഭിച്ചു.
എസ്‌പിക്ക് കിഴക്കന്‍ യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളാണ് ലഭിച്ചത്. യാദവ് വിഭാഗത്തിന് സ്വാധീനമുള്ള പശ്ചിമ യുപിയിലെ പല മണ്ഡലങ്ങളിലും എസ്‌പി പരാജയം നുണഞ്ഞിട്ടും കിഴക്കന്‍ യുപിയില്‍ ഇത്രയും സീറ്റുകള്‍ നേടാനായത് എസ്‌പിക്ക് ആശ്വാസം നല്‍കുന്നതായിരുന്നു . ബിഎസ്‌പിക്ക് 5 സീറ്റുകളാണ് കിഴക്കന്‍ യുപിയില്‍ 2017ല്‍ ലഭിച്ചത്.
മണ്ഡല്‍ രാഷ്ട്രീയം ഫലിച്ചില്ല