ലഖ്‌നൗ: കാര്യക്ഷമമായ കൊവിഡ് പ്രതിരോധം കാഴ്ചവെച്ചതിന് ലോകാരോഗ്യ സംഘടന സംസ്ഥാനത്തെ പ്രശംസിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് സജീവമായ കേസുകൾ 2000 മാത്രമാണ്. ആശുപത്രികളിൽ 500 ൽ താഴെ പോസിറ്റീവ് കേസുകൾ മാത്രമാണുള്ളത്. കൊവിഡ് മുക്തി നിരക്ക് രാജ്യത്ത് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിരോധം; യുപി സർക്കാരിന് ലോകാരോഗ്യ സംഘടനയുടെ പ്രശംസ - കൊവിഡ് പ്രതിരോധം
തൊഴിലാളികൾക്കും തെരുവ് കച്ചവടക്കാർക്കും റിക്ഷാ ഡ്രൈവർമാർക്കും അലവൻസ് പ്രഖ്യാപിക്കുക മാത്രമല്ല തുക അടിയന്തര സമയത്ത് ലഭ്യമാക്കുകയും ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
കൊവിഡ് പ്രതിരോധം
തൊഴിലാളികൾക്കും തെരുവ് കച്ചവടക്കാർക്കും റിക്ഷാ ഡ്രൈവർമാർക്കും അലവൻസ് പ്രഖ്യാപിക്കുക മാത്രമല്ല തുക അടിയന്തര സമയത്ത് ലഭ്യമാക്കുകയും ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ ഒരു പാർട്ടിയിലെ ഒരു നേതാവിന്‍റെ സംഭാഷണം ഉത്തർപ്രദേശ് ജനതയെ പരിഹസിക്കുന്നതിന് തുല്യമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ യുപി മുഖ്യമന്ത്രി പറഞ്ഞു.