കേരളം

kerala

ETV Bharat / bharat

കൊവിഡ്, ജെഎന്‍ 1 കേസുകളില്‍ വര്‍ധന; ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

Hike in COVID 19 and JN 1 cases: പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം. വൈറസിന്‍റെ പരിണാമം നിരീക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന.

COVID WHO  WHO asks countries to strengthen surveillance  COVID 19 cases rise  COVID 19 and JN 1 cases rise  COVID 19  JN 1  Hike in COVID 19 and JN 1 cases  ജെഎന്‍ 1 കേസുകളില്‍ വര്‍ധന  കൊവിഡ്  ജെഎന്‍ 1  ലോകാരോഗ്യ സംഘടന  കൊവിഡ് 19 വൈറസ്  ഇന്ത്യയിലെ കൊവിഡ് രോഗികള്‍  കേരളത്തിലെ കൊവിഡ് രോഗികള്‍
who-asks-countries-to-strengthen-surveillance-due-to-covid-19-cases-rise

By ETV Bharat Kerala Team

Published : Dec 24, 2023, 5:16 PM IST

ന്യൂഡല്‍ഹി : കൊവിഡ് 19, ഉപ വകഭേദമായ ജെഎന്‍ 1 കേസുകള്‍ വര്‍ധിക്കുന്ന സാഹര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് (WHO asks countries to strengthen surveillance due to COVID 19 cases rise). രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന അവസ്ഥയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കണം എന്നാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ നടപടി കൈക്കൊള്ളാനും നിര്‍ദേശമുണ്ട്.

'കൊവിഡ് 19 വൈറസ് നിരവധി രാജ്യങ്ങളില്‍ മാറ്റത്തിന് വിധേയമാകുകയും വ്യാപിക്കുകയും ചെയ്‌തിരിക്കുന്നു. അതേസമയം, ജെഎന്‍ 1ഉയര്‍ത്തുന്ന അപകടസാധ്യത നിലവില്‍ കുറവാണെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വൈറസുകളുടെ പരിണാമം നിരീക്ഷിക്കുന്നത് നാം തുടരണം. ഇതിനായി രാജ്യങ്ങള്‍ നിരീക്ഷണവും തുടര്‍ നടപടികളും ശക്തമാക്കുകയും വിവരങ്ങള്‍ പങ്കിടുകയും വേണം' -ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയണല്‍ ഡയറക്‌ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ് പറഞ്ഞു.

ദ്രുതഗതിയിലുള്ള ആഗോള വ്യാപനത്തെ തുടര്‍ന്ന് ജെഎന്‍ 1നെ ലോകാരോഗ്യ സംഘടന പ്രത്യേക വകഭേദമായി തരംതിരിച്ചിട്ടുണ്ട് (Hike in COVID 19 and JN 1 cases). കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ ജെഎന്‍ 1 നിരവധി രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആഗോള തലത്തില്‍ ഈ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. അതേസമയം ജെഎന്‍ 1 ഉയര്‍ത്തുന്ന അപകട സാധ്യത ആഹഗോള തലത്തില്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും സിങ് പറഞ്ഞു.

ശൈത്യകാലമായതോടെ നിരവധി രാജ്യങ്ങളില്‍ മറ്റ് വൈറല്‍, ബാക്‌ടീരിയ ബാധകള്‍ വര്‍ധിക്കുന്നതിനിടെ ജെഎന്‍ 1 ബാധ കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടാക്കുന്നു എന്നാണ് വിലയിരുത്തല്‍. 'അവധിക്കാലത്ത് ആളുകള്‍ യാത്ര ചെയ്യുകയും ആഘോഷങ്ങള്‍ക്കായി ഒത്തുകൂടുകയും വീടിനുള്ളില്‍ ധാരാളം സമയം ചെലവഴിക്കുകയും ചെയ്യുന്നതിനാല്‍ വായുവിലൂടെ പകരുന്ന വൈറസുകളുടെ വ്യാപനം സുഗമമാകും. അതിനാല്‍ ആളുകള്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം. അസുഖം വന്നാല്‍ ഉടന്‍ വൈദ്യസഹായം തേടുകയും വേണം' -ഡോ. ഖേത്രപാല്‍ സിങ് പറഞ്ഞു.

ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ കൊവിഡ് വാക്‌സിനുകളും ജെഎന്‍ 1 വകഭേദത്തില്‍ നിന്നും രക്ഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മെയ്‌ മാസത്തില്‍ കൊവിഡ് കേസുകള്‍, രോഗം വന്ന് ചികിത്സയിലുള്ളവര്‍, മരണങ്ങള്‍ എന്നിവയില്‍ കുറവ് വന്നതിനെ തുടര്‍ന്ന് കൊവിഡ് 19 അന്താരാഷ്‌ട്ര ആശങ്ക അല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു.

അതേസമയം രോഗ ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് നായിക് പറഞ്ഞു. കൊവിഡ് ബാധ മുന്നത്തെ പോലെ ടൂറിസം മേഖലയെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് (ഡിസംബര്‍ 24) പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 656 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്തെ സജീവ കേസുകള്‍ 3,742 ആയി ഉയര്‍ന്നു.

ABOUT THE AUTHOR

...view details