ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം എന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോകത്തിലെ 23 ലക്ഷം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ചൈന, യു.എസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിനേഷന്‍ ആരംഭിച്ചു. ഇന്ത്യയുടെ നമ്പർ എപ്പോൾ എത്തും മോദിജി എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
'ഇന്ത്യയുടെ നമ്പര്‍ എപ്പോള്‍ എത്തും മോദിജി'- കൊവിഡ് വാക്സിന്‍ വിതരണത്തില്‍ വിമര്‍ശനവുമായി രാഹുല്‍ - കൊവിഡ് വാക്സിന്‍
രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം എന്നു തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി
കൊവിഡ് വാക്സിൻ വിതരണത്തിന്‍റെ കണക്കുകൾ ഗ്രാഫിൽ ചിത്രീകരിച്ചത് പങ്കുവെച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണത്തിന് ഇതുവരെ അനുമതി നൽകിയിട്ടില്ല. അടുത്ത ആഴ്ചയോടെ ഓക്സ്ഫെഡിന്റെ ആസ്ട്രസെനക വാക്സിന്‍ അനുമതി നൽകുമെന്നാണ് വിവരം. മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 30 കോടി ഇന്ത്യക്കാർക്ക് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിന്‍ നല്‍കാനാണ് തീരുമാനമെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധൻ അറിയിച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർ, പൊലീസ്, സൈന്യം, ശുചീകരണ തൊഴിലാളികൾ, 50 വയസിന് മുകളിലുള്ളവര്‍, 50 വയസിൽ താഴെയുള്ള ഗുരുതര രോഗമുള്ളവർ തുടങ്ങിയവർക്കാകും ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ വാക്സിൻ ലഭ്യമാക്കുക. ജനുവരിയിൽ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.