ന്യൂഡല്‍ഹി :ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കാന്‍ രാജ്യത്തുനിന്നുള്ള ഗോതമ്പ് കയറ്റുമതി അടിയന്തരമായി നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തവിറങ്ങിയത്.
അതേസമയം നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി (LOC - Letter of credit) നല്‍കിയിട്ടുള്ള കയറ്റുമതികള്‍ അനുവദിക്കുമെന്നും ഡിജിഎഫ്‌ടിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. മറ്റ് രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയ്ക്ക് അതത് രാജ്യത്തെ സര്‍ക്കാറുകളുടെ ആവശ്യപ്രകാരം ഗോതമ്പ് കയറ്റുമതി ചെയ്യാവുന്നതാണ്.