ന്യൂഡൽഹി: മെസേജിങ് ആപ്പായ വാട്‌സ്ആപ്പിന്‍റെ പുതിയ അപ്ഡേറ്റ് ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യതയെ ഇല്ലാതാക്കില്ലെന്ന് കമ്പനി കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യത തങ്ങളുടെ മുൻഗണനകളിലുൾപ്പെടുന്നവയാണെന്നും ഉപഭോക്താക്കൾ ബിസിനസുകൾ തെരഞ്ഞെടുക്കുമ്പോൾ വ്യക്തികളെക്കുറിച്ചുള്ള അധിക വിവരങ്ങൾ നൽകുക എന്നതാണ് പുതിയ നയത്തിന്‍റെ ഉദ്ദേശമെന്നും പുതിയ സ്വകാര്യത നയം അംഗീകരിക്കാത്തവർക്കുള്ള സേവനങ്ങൾ പരിമിതപ്പെടുത്തില്ലെന്നും കമ്പനി വക്താവ് അറിയിച്ചു.
പുതിയ അപ്ഡേറ്റ് വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യതയെ തകർക്കില്ലെന്ന് വാട്‌സ്ആപ്പ് - സ്വകാര്യതാ നയം
പുതിയ സ്വകാര്യത നയത്തിലെ വിവാദ അപ്ഡേറ്റ് പിൻവലിക്കണമെന്നും ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും കേന്ദ്ര സർക്കാർ വാട്‌സ്‌ആപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
പുതിയ സ്വകാര്യത നയത്തിലെ വിവാദ അപ്ഡേറ്റ് പിൻവലിക്കണമെന്നും ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്‌സ്‌ആപ്പിനോട് നിർദ്ദേശിച്ചിരുന്നു.
മെയ് 15ന് ശേഷം തങ്ങളുടെ സ്വകാര്യത നയം ഔദ്യോഗികമായി നിലവിൽ വരുമെന്ന് വാട്‌സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും, സ്വകാര്യത നയം മെയ് 15ന് ശേഷവും അംഗീകരിക്കാത്തവരുടെ വിവര സ്വകാര്യത, ഡാറ്റ സുരക്ഷ, ഇന്ത്യൻ ഉപയോക്താക്കളുടെ അവകാശങ്ങളും താത്പര്യങ്ങളും തുടങ്ങിയ മൂല്യങ്ങളെ മാനിക്കുന്നതിൽ നിന്ന് വാട്‌സ്‌ആപ്പിനെ ഒഴിവാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.