കേരളം

kerala

ETV Bharat / bharat

Project K| എന്താണ് പ്രോജക്‌ട് കെ? ലോകം അറിയാൻ ആഗ്രഹിക്കുന്നു! പ്രഭാസ് - ദീപിക ചിത്രത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയാൻ തയ്യാറാകൂ... - കമല്‍ ഹാസന്‍

നിര്‍മാതാക്കള്‍ ഇത്രയും കാലം മൂടിവച്ച പ്രഭാസ് - ദീപിക പദുക്കോണ്‍ സയന്‍സ് ഫിക്ഷന്‍ ചിത്രം പ്രോജക്‌ട്‌ കെയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഉടനെത്തും.

Project K  What is Project K  Prabhas  Deepika Padukone  Prabhas and Deepika Padukone film  Prabhas in project K  Deepika Padukone in Project K  Project K new update  Prabhas and Deepika Padukone in project k  എന്താണ് പ്രോജക്‌ട് കെ  പ്രോജക്‌ട് കെ  പ്രഭാസ്  ദീപിക  Prabhas Deepika Padukone starrer  സയന്‍സ് ഫിക്ഷന്‍ ചിത്രം പ്രോജക്‌ട്‌ കെ  സയന്‍സ് ഫിക്ഷന്‍  Kamal Hassan  കമല്‍ ഹാസന്‍  അമിതാഭ് ബച്ചന്‍
എന്താണ് പ്രോജക്‌ട് കെ? ലോകം അറിയാൻ ആഗ്രഹിക്കുന്നു! പ്രഭാസ് - ദീപിക ചിത്രത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയാൻ തയ്യാറാകൂ....

By

Published : Jul 8, 2023, 6:04 PM IST

ഹൈദരാബാദ്: പ്രഭാസിനെയും Prabhas ദീപിക പദുക്കോണിനെയും Deepika Padukone കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്‌ത സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രമാണ് 'പ്രോജക്‌ട് കെ' Nag Ashwin science fiction action film. പ്രഖ്യാപനം മുതല്‍ ചിത്രം വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു.

ഇന്ത്യയിൽ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമയാണ് 'പ്രോജക്‌ട് കെ' എന്നാണ് പറയപ്പെടുന്നത്. ബിഗ് ബി അമിതാഭ്‌ ബച്ചനെ കൂടാതെ ഉലകനായകൻ കമൽ ഹാസനും സിനിമയുടെ ഭാഗമാകുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചത് മുതൽ 'പ്രോജക്‌ട് കെ'യെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കംകൂടി. കൂടാതെ നീണ്ട ഇടവേളയ്ക്ക് ശേഷം അമിതാഭ് ബച്ചനും കമൽഹാസനും 'പ്രോജക്‌ട്‌ കെ'യിലൂടെ വീണ്ടും ഒന്നിക്കുന്നു എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

അതേസമയം നിര്‍മാതാക്കള്‍ ഇത്രയും കാലം 'പ്രോജക്‌ട് കെ'യെ കുറിച്ചുള്ള വിശദാംശങ്ങൾ മറച്ചുവച്ച ശേഷം, 'പ്രോജക്‌ട് കെ' എന്താണെന്ന് വെളിപ്പെടുത്താൻ തയ്യാറായിരിക്കുകയാണ്. പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസാണ് Vyjayanthi Movies ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

'എന്താണ് പ്രോജക്‌ട് കെ... ലോകം അറിയാൻ ആഗ്രഹിക്കുന്നു! തയ്യാറെടുക്കൂ... ഇന്ന് രാത്രി 7.10ന് ആദ്യ അപ്‌ഡേറ്റ്.' -ഇപ്രകാരമാണ് വൈജയന്തി മൂവീസ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്. ഇതോടെ പ്രഭാസിന്‍റെ പുതിയ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിനായുള്ള കാത്തിരിപ്പിലാണ് സോഷ്യല്‍ മീഡിയ.

നിര്‍മാതാക്കളുടെ പോസ്‌റ്റിന് പിന്നാലെ ആരാധകരുടെ കമന്‍റുകളും ഒഴുകിയെത്തി. പ്രഭാസ് ആരാധകര്‍ വളരെ ആവേശത്തിലാണ്. 'മൈ ഗോഡ് യു ഗായ്‌സ്‌ വില്‍ കില്‍ മീ, ഇത്രയും അപ്‌ഡേറ്റ് നൽകരുത്. ഒടുവിൽ അവർ പ്രോജക്‌ട് കെ എന്താണെന്ന് വെളിപ്പെടുത്തുമെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല.' -ഇപ്രകാരമാണ് ഒരു ആരാധകന്‍ കുറിച്ചത്.

'അതേ, ഞങ്ങൾ വളരെ ആവേശത്തിലാണ്!!!' -മറ്റൊരാള്‍ കുറിച്ചു. 'പ്രോജക്‌ട് കെയ്‌ക്കായി ഈ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2024ൽ ഇത് വളരെ വിജയകരമാകും.' -മറ്റൊരു ആരാധകന്‍ കുറിച്ചു.

അതേസമയം 'പ്രോജക്‌ട്‌ കെ'യുടെ ട്രെയിലർ ഒരു അന്താരാഷ്ട്ര ചടങ്ങിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ മൾട്ടി സ്‌റ്റാറർ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ചലനം സൃഷ്‌ടിക്കുമെന്നതില്‍ സംശയമില്ല. ജൂലൈ 19ന് സാൻ ഡിയാഗോ കോമിക്ക് കോണിലാണ് 'പ്രോജക്‌ട്‌ കെ'യുടെ ട്രെയിലർ റിലീസ് ചെയ്യുക.

സംവിധായകൻ നാഗ് അശ്വിനൊപ്പം, കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരടങ്ങുന്ന ആവേശകരമായ പാനലോടെയാണ് സാൻ ഡിയാഗോ കോമിക്ക് കോണ്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. തുടര്‍ന്ന് 'പ്രോജക്‌ട് കെ'യുടെ നിര്‍മാതാക്കള്‍ സിനിമയുടെ ടൈറ്റിൽ, ടീസർ, റിലീസ് തീയതി എന്നിവ പ്രഖ്യാപിക്കും. കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവര്‍ ചേര്‍ന്നാണ് സാൻ ഡിയാഗോ കോമിക് കോം 2023ൽ വച്ച് 'പ്രോജക്‌ട്‌ കെ'യുടെ ടൈറ്റിലും ട്രെയിലറും പുറത്തിറക്കുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിനായകന്‍റെ വേഷത്തിലാകും ചിത്രത്തില്‍ കമല്‍ ഹാസന്‍ പ്രത്യക്ഷപ്പെടുക. അതേസമയം ദീപികയുടെയും ദിഷ പടാനിയുടെയും തെലുഗു അരങ്ങേറ്റം കൂടിയായി 'പ്രോജക്‌ട് കെ'യെ അടയാളപ്പെടുത്തും. സംക്രാന്തി റിലീസായി 2024 ജനുവരി 12നാണ് 'പ്രോജക്‌ട് കെ' തിയേറ്ററുകളില്‍ എത്തുക. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ആണ് നിര്‍മാണം.

Also Read:Project K| ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി പ്രോജക്‌ട് കെ; ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ

ABOUT THE AUTHOR

...view details