കേരളം

kerala

ETV Bharat / bharat

ഇസ്‌ലാമുമായി ക്രിക്കറ്റിന് എന്ത് ബന്ധം?; പാക് മന്ത്രിക്കെതിരെ ഉവൈസി - ടി20 ലോക കപ്പ്

ടി20 ലോകകപ്പ് മത്സരത്തിന് ശേഷം പാക് ടീമിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത് വീഡിയോയിലാണ് മന്ത്രി വിവാദ പ്രസ്‌താവന നടത്തിയത്.

Pakistan Interior MinisterSheikh Rashid Ahmed  Sheikh Rashid Ahmed  അസദുദീൻ ഉവൈസി  ശൈഖ് റഷിദ് അഹമ്മദ്  ഇന്ത്യ- പാക്കിസ്ഥാന്‍  ടി20 ലോക കപ്പ്  t20 world cup
ഇസ്‌ലാമുമായി ക്രിക്കറ്റിന് എന്ത് ബന്ധം?; പാക് മന്ത്രിക്കെതിരെ ഉവൈസി

By

Published : Oct 28, 2021, 1:38 PM IST

മുസാഫർ നഗർ: ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്‍റെ വിജയം ഇസ്​ലാമിന്‍റെ വിജയമാണെന്ന പാക് ആഭ്യന്തര മന്ത്രി ശൈഖ് റഷിദ് അഹമ്മദിന്‍റെ പ്രസ്താവനയെ അപലപിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദീൻ ഉവൈസി. ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ്‌ലാമിന് എന്ത് ബന്ധമാണുള്ളതെന്ന് ഉവൈസി ചോദിച്ചു.

മുസാഫർ നഗറിൽ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നമ്മുടെ അയൽ രാജ്യത്തെ ഒരു മന്ത്രി പറഞ്ഞത്, ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്‍റെ വിജയം ഇസ്‌ലാമിന്‍റെ വിജയമാണെന്നാണ്.

ക്രിക്കറ്റ് മത്സരങ്ങളുമായി ഇസ്‌ലാമിന് എന്ത് ബന്ധമാണുള്ളത്?. നമ്മുടെ പൂർവികർ അവിടെ (പാകിസ്ഥാനിലേക്ക്) പോകാത്തതിന് അല്ലാഹുവിന് നന്ദി, അല്ലെങ്കിൽ ഈ ഭ്രാന്തന്മാരെ കാണേണ്ടി വരും" ഉവൈസി പറഞ്ഞു.

ടി20 ലോകകപ്പ് മത്സരത്തിന് ശേഷം പാക് ടീമിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്ത് വീഡിയോയിലാണ് മന്ത്രി വിവാദ പ്രസ്‌താവന നടത്തിയത്. ഇതായിരുന്നു ശരിക്കും ഫൈനലെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ എല്ലാ മുസ്‌ലിങ്ങളും ഈ വിജയം ആഘോഷിക്കുകയാണെന്നും റഷിദ് അഹമ്മദ് പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details