കേരളം

kerala

ETV Bharat / bharat

ഗുസ്‌തി ഫെഡറേഷന്‍ ഓഫിസ് ബ്രിജ് ഭൂഷണിന്‍റെ വസതിയിൽ നിന്നും മാറ്റി; നടപടി കായിക മന്ത്രാലയത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് - ഗുസ്‌തി ഫെഡറേഷൻ ഓഫിസ്

WFI office changed: കായിക മന്ത്രാലയം കടുത്ത എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഗുസ്‌തി ഫെഡറേഷന്‍റെ ഓഫിസ് മാറ്റി ബ്രിജ് ഭൂഷണിന്‍റെ വസതിയിൽ നിന്നും മാറ്റി.

WFI office moved  Brij Bhushan Singh  ഗുസ്‌തി ഫെഡറേഷൻ ഓഫിസ്  കായിക മന്ത്രാലയം
Wrestling Federation of India office moved out of Brij Bhushan's residence

By ETV Bharat Kerala Team

Published : Dec 29, 2023, 11:01 PM IST

ന്യൂഡൽഹി: ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ വസതിയിൽ നിന്നും ഗുസ്‌തി ഫെഡറേഷന്‍റെ ഓഫിസ് മാറ്റി (WFI office moved out of Brij Bhushan residence). കേന്ദ്ര കായിക മന്ത്രാലയം കടുത്ത എതിർപ്പ് അറിയിച്ചതിനെ തുടർന്നാണ് നടപടി. ന്യൂഡൽഹിയിലെ ഹരിഹർ നഗറിലാവും പുതിയ ഓഫിസ് പ്രവർത്തിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

ഗുസ്‌തി ഫെഡറേഷന്‍റെ (Wrestling Federation of India) പുതിയ പ്രസിഡന്‍റ് സഞ്ജയ് സിങ്ങിന്‍റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച പാനലിനെ ഡിസംബർ 24 ന് കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്‌തിരുന്നു. തെരഞ്ഞെടുത്ത് മൂന്ന് ദിവസത്തിന് ശേഷം തന്നെ സസ്പെൻഷൻ നൽകിയതിന്‍റെ പ്രധാന കാരണങ്ങളിലൊന്നായി കേന്ദ്ര കായിക മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത് ബ്രിജ് ഭൂഷണിന്‍റെ (Brij Bhushan Singh) വസതിയിൽ നിന്ന് തന്നെ ഓഫിസ് പ്രവർത്തിക്കുന്നതാണ്.

കോടതിയിൽ കേസ് നിലനിൽക്കുന്നതിനാലും ഗുസ്‌തി താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടന്നെന്ന് ആരോപിക്കപ്പെടുന്ന സ്ഥലമായതിനാലും ഓഫിസ് ഇവിടെ നിന്നും മാറ്റണമെന്ന് കായിക മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാനൽ മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് ദേശീയ കായിക നിയമത്തിന് അനുസൃതമല്ലെന്നും കായിക മന്ത്രാലയം അറിയിച്ചിരുന്നു.

ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരക്കം നിരവധി മുൻനിര ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. കേസ് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കുകയാണ്.

Also read: ഗുസ്‌തി ഫെഡറേഷൻ സസ്പെൻഡ് ചെയ്‌തിട്ടില്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രവർത്തനങ്ങൾ നിർത്തിയെന്ന് മാത്രം: പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details