കൊൽക്കത്ത:പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളിലെ പൂർബ മെഡിനിപൂർ ജില്ലയിലെ ഹാൽദിയ സന്ദർശിക്കും. ഹാൽദിയയിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നിർമിച്ച എൽപിജി ഇറക്കുമതി ടെർമിനൽ പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കും. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഒപ്പം പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതിയുടെ ഭാഗമായുള്ള ദോബി-ദുർഗാപൂർ നാച്ചുറൽ ഗ്യാസ് പൈപ്പ് ലൈൻ നാടിനായി സമർപ്പിക്കുകയും ചെയ്യും. അതിന് ശേഷം ഹാൽദിയയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമബംഗാളില്‍
അസം, പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കുന്നത്
പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി ഹാൽദിയ
അസം, പശ്ചിമ ബംഗാൾ എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തുന്നത്. അസമിലെ രണ്ട് ആശുപത്രികളുടെ തറക്കല്ലിടല്‍ ചടങ്ങും സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും ഉൾപ്പെടുന്ന 'അസോം മാല' പദ്ധതി സോണിത്‌പൂർ ജില്ലയിലെ ധെകിയജുലിയിൽ തുടക്കം കുറിക്കുകയും ചെയ്യും. ജനുവരി 23ന് പ്രധാനമന്ത്രി കൊൽക്കത്ത സന്ദർശിച്ചിരുന്നു
Last Updated : Feb 7, 2021, 8:56 AM IST