കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിൽ ആറ് മണിവരെ 79.08 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ. നാല് ജില്ലകളിലെ 43 നിയോജകമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്.
ബംഗാളില്‍ ആറാം ഘട്ടത്തില്‍ 79.08 % പോളിങ് - പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്
27 സ്ത്രീകള്‍ ഉള്‍പ്പെടെ 306 സ്ഥാനാർഥികളാണ് പശ്ചിമ ബംഗാളിൽ ആറാം ഘട്ടത്തിൽ മാറ്റുരച്ചത്.
പശ്ചിമ ബംഗാള്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ്; 79.08 ശതമാനം പോളിങ് രേഖപ്പെടുത്തി
82.70 ശതമാനം പോളിങ് രേഖപ്പെടുത്തിയ നാദിയ ജില്ലയിലാണ് കൂടുതൽ പോളിങ്. നിയോജക മണ്ഡലങ്ങളെ കണക്കാക്കുമ്പോള്‍ നാദിയ ജില്ലയിലെ തന്നെ തെഹട്ട നിയോജകമണ്ഡലമാണ് മുന്നിൽ. ഇവിടെ 84.84 ശതമാനമാണ് പോളിങ്. ബാരക്ക്പോർ നിയോജകമണ്ഡലത്തിലാണ് കുറവ്. 67 ശതമാനം.
രാവിലെ ഏഴ് മണി മുതൽ കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടന്നത്. 27 സ്ത്രീകള്‍ ഉള്‍പ്പെടെ 306 സ്ഥാനാർഥികളാണ് ഇത്തവണ പശ്ചിമ ബംഗാളിൽ മത്സരിക്കുന്നത്.