കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ദിവസമുണ്ടായ ആക്രമണത്തിലെ ഇരകളെ കാണാൻ സീതാൽകുച്ചിയിൽ എത്തിയ ഗവർണർ ജഗദീപ് ധൻഖാർന് നേരെ കരിങ്കൊടി പ്രതിഷേധം. ഏപ്രിൽ 10 ന് നാലാം ഘട്ട വോട്ടെടുപ്പിനിടെയായിരുന്നു നാല് പേരുടെ മരണത്തിനിടയാക്കിയ സിഎപിഎഫ് വെടിവയ്പ്പ് നടന്നത്.
അതേസമയം കൂച്ച് ബെഹാറിലേക്കുള്ള ഗവർണറുടെ സന്ദർശനത്തെ മുഖ്യമന്ത്രി മമത ബാനർജി നിശിതമായി വിമർശിച്ചു. കടുത്ത പ്രതിഷേധമാണ് ഗവർണറുടെ സന്ദർശന വേളയിലുടനീളം കാണാൻ സാധിച്ചത്. മതാഭംഗയിൽ നിന്ന് സിതാൽകുച്ചിയിലേക്കുള്ള യാത്രക്കിടെ പ്രതിഷേധക്കാരിൽ നിന്ന് ഗവർണറെ സംരക്ഷിക്കാൻ പൊലീസുകാർക്ക് മനുഷ്യ മതിൽ വരെ സ്ഥാപിക്കേണ്ടി വന്നു. ഗവർണറുടെ സന്ദർശനത്തെ വിമർശിക്കുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും വഴിനീളെ പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
READ MORE:രാജസ്ഥാൻ മൃഗശാലയിലെ സിംഹത്തിന് കൊവിഡ്