ന്യൂഡൽഹി: പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതി അനുസ്‌മരണദിനം ആചരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ സി.പി.എം. ദശലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടും പാക്കിസ്ഥാനിലെ ഇസ്ലാമിക ഭരണകൂടത്തിന്‍റെ ഒരു കണ്ണാടി പ്രതിബിംബമാകാന്‍ ഇന്ത്യ വിസമ്മതിയ്ക്കുയാണുണ്ടായതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
വിഭജനം ഏറ്റവും ഭയാനകമായ അനുഭവവും സമാധാനകാലത്തെ വലിയ മനുഷ്യ പലായനമായിട്ടും, ഇന്ത്യ ഇപ്പോഴും മതേതര സ്വഭാവം നിലനിർത്തുന്നു.
'വിഭജനത്തിന്‍റെ ഭീകരതയ്ക്കുള്ള മറുപടി'
ഹിന്ദു രാഷ്ട്രമായി മാറാതെ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഇന്ത്യൻ ഭരണഘടനയിൽ ഉൾച്ചേർത്തിട്ടുണ്ട്. അത് ശക്തിപ്പെടുത്തകയെന്നാല്‍ വിഭജനത്തിന്‍റെ ഭീകരതയ്ക്കുള്ള മറുപടിയാണ്. നമ്മുടെ ഭരണഘടനയുടെ നാശം കാണുന്നുവെങ്കില്‍ അതിനര്‍ഥം ഈ ഭീകരതകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണെന്നും യെച്ചൂരി പറഞ്ഞു.
പാകിസ്ഥാന്‍റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്‌മരണദിനമായാണ് ആചരിക്കേണ്ടതെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജനത്തിന്‍റെ വേദന ഒരിക്കലും മറക്കാനാവില്ലെന്നും സാമൂഹിക ഐക്യം ഈ ദിനം ഓര്‍മിപ്പിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്തു.