ന്യൂഡൽഹി:ഏഴാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ വികസനത്തിനും സദ്‌ഭരണത്തിന് വേണ്ടിയും ജനങ്ങൾ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ. കൂടാതെ വോട്ട് െചയ്യുന്നവർ കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് വേണം വോട്ട് ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ട് വികസനത്തിനും സദ്‌ഭരണത്തിനും ആവണം: ജെ.പി നദ്ദ
ബംഗാളിൽ ബിജെപി അധികാരത്തിെലെത്തിയാൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുെമന്നും അദ്ദേഹം പറഞ്ഞു
ബംഗാളിൽ ബിജെപി അധികാരത്തിെലെത്തിയാൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ മമതാ ബാനർജി പങ്കെടുക്കാത്തിനെയും നദ്ദ രൂക്ഷമായി വിമർശിച്ചു. നിങ്ങളുടെ ധാർഷ്‌ട്യം ബംഗാളിലെ ജനങ്ങൾക്ക് മടുത്തുവെന്നും നദ്ദ കൂട്ടിച്ചേർത്തു.
ബംഗാളിൽ അഞ്ച് ജില്ലകളിലായി 34 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 37 വനിതാ സ്ഥാനാർഥികളുൾപ്പെടെ 268 പേരാണ് മത്സരിക്കുന്നത്. ദക്‌ഷിൻ ദിനാജ്‌പൂർ, മാൾഡ, മൂർഷിദാബാദ് ,പസ്‌ചീം ബർദാമൻ തുടങ്ങിയ മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. 81.88 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.