ഉത്തരാഖണ്ഡ്:ബദ്രിനാഥ് ദേശീയപാതയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ കാര്‍ ഒലിച്ചു പോയി. കാറിലെ യാത്രക്കാരെ ബോർഡർ റോഡ് ഓർഗനൈസേഷൻ പ്രവര്‍ത്തകരെത്തി രക്ഷപെടുത്തി. തിങ്കളാഴ്ചയാണ് സംഭവം.
മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും
ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനവും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ബദ്രിനാഥ് ദേശീയപാത പൂര്‍ണമായും തകര്‍ന്നു. ഇതേ തുടർന്നാണ് കാർ അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആളപായമില്ല.
ബദ്രിനാഥ് ദേശീയപാതയ്ക്ക് സമീപം വെള്ളപ്പൊക്കത്തിൽ കാര്‍ ഒലിച്ചു പോയി പാറകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
മുഖ്യമന്ത്രിയെ വിളിച്ച് മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമിയുമായി മഴക്കെടുതി ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ എട്ടുപേര്‍ മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്തിന് എല്ലാ തരത്തിലുള്ള സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
അല്‍മോറ ജില്ലയില്‍ 36 മണിക്കൂറായി മഴപെയ്യുകയാണ്. മൂന്ന് കുട്ടികളാണ് മരിച്ചത്. തനൂജ് (12), കിരണ്‍ (16), റോമ സിങ് (14) എന്നീ കുട്ടികളാണ് മരിച്ചത്.
മഴക്കെടുതി നേരിടാന്‍ കട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഒരു ദേശീയ പാതയും 7 സംസ്ഥാന പാതയും 9 പ്രാദേശിക റോഡുകളും അടച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ നേപ്പാള്‍ സ്വദേശിയാണ്.
Also Read: ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ രാവിലെ 11 മണിയോടെ തുറക്കും; കനത്ത ജാഗ്രത