മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി സംഘടിപ്പിച്ചതില്‍, ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ആര്യനെയും മറ്റ് രണ്ടുപേരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
മുംബൈ തീരത്ത് ആഡംബര കപ്പലിൽ ശനിയാഴ്‌ച നടന്ന ലഹരി മരുന്ന് വേട്ടയെ തുടര്‍ന്നാണ് അറസ്റ്റ്. റെയ്‌ഡില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും ചില വ്യക്തികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്നും എന്‍.സി.ബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ അറിയിച്ചു.
ആര്യന്‍ ഖാന് പുറമേ അര്‍ബാസ് മെര്‍ച്ചന്‍റ്, മൂണ്‍മൂണ്‍ ദമേച്ച, നുപുര്‍ സരിക, ഇസ്‌മീത് സിങ്, മൊഹക് ജസ്‌വാല്‍, വിക്രാന്ത് ഛോകര്‍, ഗോമിത് ചോപ്ര എന്നിവരെയും എന്‍.സി.ബി സംഘം ചോദ്യം ചെയ്‌തിരുന്നു.