വിശാഖപട്ടണം: 13 മീറ്റര്‍ നീളമുള്ള രാജവെമ്പാല വീടിന് സമീപത്തെ ശൗചാലയത്തില്‍. ഭീമൻ രാജവെമ്പാലയെ കണ്ടതോടെ പരിഭ്രാന്തരായ വീട്ടുകാർ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ മാരെപല്ലെ ഗ്രാമത്തിലെ ഒരു വീട്ടിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി രാജവെമ്പാലയെ പിടികൂടി.
ശൗചാലയത്തില്‍ 13 മീറ്റർ നീളമുള്ള രാജവെമ്പാല, പിടികൂടിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവില്‍ - പാമ്പിനെ പിടികൂടി
ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ മാരെപല്ലെ ഗ്രാമത്തിലെ ഒരു വീട്ടിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ എത്തി രാജവെമ്പാലയെ പിടികൂടി.
13 മീറ്റര്‍ നീളമുള്ള ഭീമന്‍ രാജവെമ്പാലയെ കണ്ടെത്തി, വീഡിയോ വൈറല്‍
രണ്ട് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് രാജവെമ്പാലയെ പിടികൂടാനായത്. അതിനിടെ നാട്ടുകാർ പകർത്തിയ രാജവെമ്പാലയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.