കേരളം

kerala

ETV Bharat / bharat

'ക്രിക്കറ്റ് മതിയാക്കി ഓട്ടോ ഓടിക്കാന്‍ പലരും പറഞ്ഞു' ; വെളിപ്പെടുത്തലുമായി മൊഹമ്മദ് സിറാജ്

'ടീം നിലനിര്‍ത്തിയ മൂന്ന് കളിക്കാരിൽ ഒരാളാണ് താനിന്ന്. ലീഗില്‍ താന്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്നുണ്ട്'

Mohammed Siraj on 2019 IPL  Mohammed Siraj on his father  മുഹമ്മദ് സിറാജ്  ക്രിക്കറ്റ് താരം മൊഹമ്മദ് സിറാജ്  മൊഹമ്മദ് സിറാജിന്‍റെ അഭിമുഖം
2019 ഐപിഎല്ലിലെ മോശം പ്രകടനത്തിന് ശേഷം ക്രിക്കറ്റ് വിടാന്‍ തന്നോട് പലരും ആവശ്യപ്പെട്ടു: മൊഹമ്മദ് സിറാജ്

By

Published : Feb 8, 2022, 5:22 PM IST

ന്യൂഡല്‍ഹി : 2019ലെ ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് നിര്‍ത്തി പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോകാന്‍ പലരും തന്നോട് പറഞ്ഞതായി ഇന്ത്യന്‍ പേസ് ബോളര്‍ മൊഹമ്മദ് സിറാജ്. മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശം ലഭിക്കുന്നതിന് മുമ്പ് താനും അത്തരത്തില്‍ ചിന്തിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒമ്പത് മത്സരങ്ങളില്‍ നിന്നായി എഴ് വിക്കറ്റും 10 റണ്‍റേറ്റുമുള്ള കളിക്കാരനാണ് സിറാജ്. തന്‍റെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ച്ചയില്‍ നിന്നും കരയറ്റിയതും കഴിഞ്ഞ സീസണില്‍ സിറാജിന്‍റെ മികവായിരുന്നു. 2019 ല്‍ കൊല്‍ക്കത്ത നൈറ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് അദ്ദേഹത്തിന് കഴിഞ്ഞ സീസണില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. 2.2 ഓവറില്‍ 36 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഇതോടെ വലിയ വിമര്‍ശനമാണ് സീസണില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

ഇതോടെ അദ്ദേഹത്തെ ബൗളിങ്ങില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തീരുമാനിക്കുകയും ചെയ്‌തു. മാത്രമല്ല രണ്ട് ഓവറില്‍ രണ്ട് ഭീമറുകളും അദ്ദേഹം എറിഞ്ഞിരുന്നു. ഇതോടെ ആളുകള്‍ തന്നോട് ക്രിക്കറ്റ് വിട്ട് പിതാവിനൊപ്പം ഓട്ടോ ഓടിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ പോഡ്‌കാസ്റ്റിലായിരുന്നു വെളിപ്പെടുത്തല്‍.

Also Read: ഗുണ്ടൂരിന്‍റെ സ്വന്തം പയ്യൻ ഷെയ്‌ഖ് റഷീദ് : പ്രതിസന്ധികളെ അതിജീവിച്ചെത്തിയ പ്രതിഭ

തനിക്ക് ടീമില്‍ സെലക്ഷന്‍ കിട്ടിയ കാലത്ത് മഹേന്ദ്ര സിംഗ് ധോണി ഇങ്ങനെ പറഞ്ഞിരുന്നു. നന്നായി കളിക്കുമ്പോള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ കളി മോശമാകുമ്പോള്‍ നമ്മെ കുറ്റപ്പെടുത്തും. ഇതില്‍ തളര്‍ന്ന് പോകരുത്. വീണ്ടും തിരിച്ച് വരണം. അത് സത്യമാണ്, അന്ന് വിമര്‍ശിച്ചവര്‍ ഇപ്പേള്‍ തന്നെ പുകഴ്ത്തുകയാണ്. ധോണി പറഞ്ഞതുപോലെ ആരുടെയും വാക്ക് കേട്ട് താന്‍ ഇനി തളര്‍ന്ന് പോകില്ലെന്നും മൊഹമ്മദ് സിറാജ് അയാളായി തുടരുമെന്നും പറഞ്ഞു.

27-കാരൻ അതിനുശേഷം ഒരുപാട് മുന്നോട്ട് പോയി. തന്‍റെ ടീം നിലനിര്‍ത്തിയ മൂന്ന് കളിക്കാരിൽ ഒരാളാണ് താനിന്ന്. ലീഗില്‍ താന്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്നുണ്ട്. 2020 ഐ‌പി‌എൽ സീസണിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെയാണ് താരം മുന്‍നിരയിലേക്ക് എത്തുന്നത്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ നടത്തിയ പ്രകടനം അദ്ദേഹത്തിന്‍റെ യാത്രയില്‍ നിര്‍ണായകമായി. കളിക്കിടെ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പിതാവ് മരിച്ചത്.

യു‌എഇയിലെ ഐ‌പി‌എൽ സമാപിച്ചതിന് ശേഷം ടീമിന്‍റെ ഓസ്‌ട്രേലിയയിന്‍ പര്യടനത്തിനായി പുറപ്പെട്ട ടീമിനൊപ്പമായിരുന്നു സിറാജ്. അതിനാല്‍ തന്നെ പിതാവിനെ കാണാന്‍ സിറാജിന് നാളുകളായി കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പിതാവ് മരിച്ചത്. 2020ലാണ് പിതാവിനെ ശാരീരിക പ്രശ്നങ്ങള്‍ അലട്ടി തുടങ്ങിയത്. പിതാവിനെ വിളിക്കുമ്പോഴെല്ലാം അദ്ദേഹം കരയും. ഇത് കേട്ടാല്‍ തന്നോടും കരഞ്ഞു പോകും.

അതിനാല്‍ അദ്ദേഹത്തോട് ഏറെ നേരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐ‌പി‌എൽ കഴിഞ്ഞപ്പോൾ, അച്ഛന് ഇത്ര ഗുരുതരാവസ്ഥയിലാണെന്ന് ആരും എന്നോട് പറഞ്ഞില്ല. ഞാൻ വിളിക്കുമ്പോഴോ ചോദിക്കുമ്പോഴോ ഉറങ്ങുകയാണെന്നോ വിശ്രമിക്കുകയാണെന്നോ പറയും.

Also Read: Ronaldo: 400 മില്യണ്‍! ഇൻസ്റ്റഗ്രാമിൽ 40 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്‌തിയായി റൊണാൾഡോ

വിശ്രമിച്ചോട്ടെ എന്ന് പറഞ്ഞ് താന്‍ ഫോണ്‍ കട്ട് ചെയ്യും. ഓസ്ട്രേലിയയില്‍ എത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമാണെന്ന കാര്യം അറിഞ്ഞത്. ഇതോടെ ഞാൻ എന്റെ കുടുംബവുമായും വഴക്കിട്ടു. എന്തുകൊണ്ടാണ് നിങ്ങൾ എന്നോട് ഇക്കാര്യം പറഞ്ഞില്ലെന്ന് ചോദിച്ചു.

പിതാവിന്‍റെ അസുഖം നിങ്ങളുടെ കരിയറിനെയോ നിങ്ങളുടെ ഏകാഗ്രതയെയോ ബാധിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. ഇത് കേട്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു. നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഓസ്ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പെങ്കിലും താന്‍ അവിടെ വന്ന് പിതാവിനെ കാണുമായിരുന്നു.

അവസാനമായി എന്നോട് സംസാരിച്ചപ്പോൾ, പിതാവ് എന്നോട് ആവശ്യപ്പെട്ടത് രാജ്യത്തിന് വേണ്ടി കളിക്കാനും എന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനും രാജ്യത്തിന് അഭിമാനകരമാകാനും മാത്രമായിരുന്നു. പിതാവിനെ ഓര്‍ത്തപ്പോള്‍ തനിക്ക് തിരിച്ച് പോരാന്‍ തോന്നിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ എന്നെ കളിക്കളത്തിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്ക് ക്രിക്കറ്റ് കളിക്കാനും ഇന്ത്യന്‍ ടീമില്‍ എത്തിക്കാനും പിതാവ് ഒരുപാട് കഷ്ടപ്പെട്ടിരുന്നു. താന്‍ കളിക്കുന്നതിന്‍റെ ചിത്രങ്ങളും പോസ്റ്ററുകളുമെല്ലാം ശേഖരിച്ച് പിതാവ് സൂക്ഷിച്ച് വയ്ക്കുമായിരുന്നു. ഞാന്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുന്നത് അദ്ദേഹത്തിന് വലിയ അഭിമാനമായിരുന്നു. കളിക്ക് മുമ്പ് ദേശീയ ഗാനം ആലപിക്കുമ്പോഴും അദ്ദേഹത്തിന്‍റെ വാക്കുകളാണ് തന്‍റെ ചെവികളില്‍ മുഴങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details