ന്യൂഡല്‍ഹി: വെടി വയ്പ്പുണ്ടായതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ചാടിപ്പോയി. ജിതേന്ദർ ജോഗി സംഘത്തിലെ കുല്‍ദീപ് മാന്‍ എന്നയാളാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ പ്രതിയുമായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് പോയ പൊലീസ് സംഘത്തെ ഇയാളുടെ കൂട്ടാളികള്‍ ആക്രമിച്ചതാണ് രക്ഷപ്പെടലിന് വഴിയൊരുക്കിയത്. അക്രമികളില്‍ ഒരാള്‍ മരിച്ചതായും മറ്റൊരാള്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.
പൊലീസിന് നേരെ വെടി വയ്പ്പ്; കസ്റ്റഡിയിലുള്ള പ്രതി രക്ഷപ്പെട്ടു
കഴിഞ്ഞ വർഷം സ്‌പെഷ്യൽ സെല്ലിന്‍റെ പിടിയിലായ കുല്‍ദീപ് മാൻ കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി 70ലധികം കേസുകളില്‍ പ്രതിയാണ്.
“ഉയർന്ന അപകടസാധ്യതയുള്ള പ്രതി” ഫാജ്ജാ എന്നറിയപ്പെടുന്ന കുൽദീപ് മാനെ ചികിത്സയ്ക്കായി ജിടിബി ആശുപത്രിയിലേക്ക് കൊണ്ടുപോകവെ സ്കോര്‍പിയോ കാര്‍, മോട്ടോർ സൈക്കിള്‍ എന്നിവയിലെത്തിയ അഞ്ചു പേര്‍ വാഹനത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസ് തിരിച്ചടിച്ചതോടെ ഒരു ആക്രമി മരിക്കുകയും മറ്റൊരാളെ പരിക്കുകളോടെ പിടികൂടാനും സാധിച്ചുവെന്നും“ ഡല്‍ഹി പൊലീസിന് പ്രസ്താവനയിൽ അറിയിച്ചു.
ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. ആന്വേഷണം ഉര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി വിവിധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം സ്‌പെഷ്യൽ സെല്ലിന്‍റെ പിടിയിലായ കുല്‍ദീപ് മാൻ കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങി 70 ലധികം കേസുകളില്‍ പ്രതിയാണ്.