ഹൈദരാബാദ് :വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന് തെലങ്കാന വൈദ്യുതി വകുപ്പിലെ അസിസ്റ്റന്‍റ് എന്‍ജിനിയര്‍ക്ക് മര്‍ദനം. അസിസ്‌റ്റന്‍റ് എന്‍ജിനിയര്‍ വിജയകുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലെ ഇലക്‌ട്രിസിറ്റി ഓഫിസിലെത്തി നാല് യുവാക്കള്‍ ചേര്‍ന്ന് എഇയെ മര്‍ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. .
വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു, ഓഫിസില്‍ കയറി ഉദ്യോഗസ്ഥനെ മര്‍ദിച്ച് യുവാക്കള്‍ ; വീഡിയോ പുറത്ത്
നാല് യുവാക്കള്‍ ചേര്‍ന്ന് അസിസ്റ്റന്‍റ് എന്‍ജിനിയറെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
വൈദ്യുതി ലൈന്‍ വിച്ഛേദിച്ചു; അസിസ്‌റ്റന്‍റ് ഓഫിസര്‍ക്ക് പൂര തല്ല്
രണ്ട് വര്‍ഷമായി ബില്ലടക്കാത്തതിനെ തുര്‍ന്ന് ഹൈദരാബാദിലെ വാല്‍മീകി നഗറിലെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിഛേദിച്ചിരുന്നു. 17,714 രൂപയാണ് അടയ്‌ക്കാനുണ്ടായിരുന്നത്.
ഇതില്‍ ക്ഷുഭിതനായി വീട്ടുകാരനായ വിശാല്‍(22) മൂന്ന് സുഹൃത്തുക്കളുമായി ഇലക്ട്രിസിറ്റി ഓഫിസില്‍ കയറി വിജയകുമാറിനെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്‌തു.