റാഞ്ചി: ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് തോക്കുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക അംഗത്തിന്‍റെ മരുമകള്‍. ജെഎംഎം സ്ഥാപക അംഗമായ വിനോദ് വിഹാരി മഹതോയുടെ മരുമകൾ വിനീത സിങ്ങാണ് നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി വളരെ അടുത്ത ബന്ധമുള്ള കുടുംബമാണിവരുടേത്.
ഭൂമി തര്‍ക്കം; തോക്കുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി ജെഎംഎം സ്ഥാപക അംഗത്തിന്‍റെ മരുമകള്‍ - ജാർഖണ്ഡ് മുക്തി മോർച്ച
ജെഎംഎം സ്ഥാപക അംഗമായ വിനോദ് വിഹാരി മഹതോയുടെ മരുമകൾ വിനീത സിങ്ങും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം.
ധൻബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിനോദ് നഗറിലാണ് വിനീത തോക്കുമായിറങ്ങിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തോക്കുകാട്ടി ഏതാനും ജോലിക്കാരുമായെത്തിയ വിനീതയുമായി നാട്ടുകാരില്‍ ചിലര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ വിനീതയുടെ ജീവനക്കാരനായ ദിലീപ് പാണ്ഡെയെ പ്രദേശവാസികളില്‍ ചിലര്‍ മര്‍ദിച്ചു.
ഇയാളുടെ തലയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. വിനീതയുടെ ഉടമസ്ഥതയിലുള്ള ഭൂമി ചിലര്‍ തട്ടിയെടുത്തതായും, സോമ മഹതോയുടെ ആളുകളാണ് തന്നെ ആക്രമിച്ചതെന്നു ദിലീപ് പറഞ്ഞു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു. സോമ മഹതോയുമായുള്ള ഭൂമി തകര്‍ക്കത്തിന്‍റെ പേരിലാണ് വിനീത തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.