ശിവമോഗ(കർണാടക): ശ്‌മശാനത്തിലേക്ക് റോഡില്ല. ഉള്ളത് ഒരു നടവഴി മാത്രം. കഴിഞ്ഞ ദിവസം മഴ പെയ്‌തതോടെ ഇവിടേക്കുളള വഴിയില്‍ വെള്ളവും നിറഞ്ഞു. വൃദ്ധയുടെ മൃതദേഹം സംസ്‌കരിക്കാനായി നാട്ടുകാര്‍ ശ്‌മശാനത്തിലെത്തിച്ചത് അതി സാഹസികമായി.
ശ്‌മശാനത്തിലേക്ക് റോഡില്ല, മൃതദേഹം ചുമന്ന് ഗ്രാമവാസികൾ നടന്നത് നെഞ്ചോളം വെള്ളത്തില്‍
കര്‍ണാടക തീര്‍ഥഹള്ളിയിലെ കോട്‌ലു ഗ്രാമത്തിലാണ് ശ്‌മശാനത്തിലേക്കുള്ള വഴി വെള്ളത്തിനടിയില്‍ ആയത്. വൃദ്ധയുടെ മൃതദേഹം നാട്ടുകാര്‍ ശ്‌മശാനത്തിലെത്തിച്ചത് വെള്ളത്തിലൂടെ നടന്ന്. മഴക്കാലത്ത് ശ്‌മശാനത്തിലേക്ക് മൃതദേഹം എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് നാട്ടുകാര്‍
ശ്‌മശാനത്തിലേക്ക് റോഡില്ല, മൃതദേഹം ചുമന്ന് ഗ്രാമവാസികൾ നടന്നത് നെഞ്ചോളം വെള്ളത്തില്‍
കര്‍ണാടക തീര്‍ഥഹള്ളിയിലെ കോട്‌ലു ഗ്രാമത്തിൽ ആണ് സംഭവം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മരിച്ച തയ്യമ്മ ഗൗഡയുടെ മൃതദേഹം ഗ്രാമവാസികള്‍ ശ്‌മശാനത്തിലെത്തിച്ചത് നെഞ്ചോളം വെള്ളത്തിലൂടെ നടന്ന്.
മഴക്കാലത്ത് മൃതദേഹം ശ്‌മശാനത്തിലെത്തിക്കുന്നത് വെല്ലുവിളിയാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. അഞ്ച് മാസത്തോളം വഴി വെള്ളത്തിനടിയിലായിരിക്കും. ശ്‌മശാനത്തിലേക്ക് റോഡ് വേണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരാതിയുണ്ട്.
Last Updated : Aug 7, 2022, 6:36 PM IST