ഗാന്ധി ടോക്‌സ് എന്ന ആക്ഷേപ ഹാസ്യ നിശബ്‌ദ ചിത്രത്തിന്‍റെ ടീസർ ഗാന്ധി ജയന്തി ദിനത്തിൽ പുറത്തുവിട്ട് നിർമാതാക്കൾ. എല്ലാ ഭാഷാ പരിമിതികളും തകർത്ത് നിശബ്‌ദ ചലച്ചിത്ര കാലഘട്ടം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഗാന്ധി ടോക്‌സ്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ അരവിന്ദ് സ്വാമി, അദിതി റാവു ഹൈദരി, സിദ്ധാർഥ് ജാഥവ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
നിശബ്‌ദ ചിത്രവുമായി വിജയ് സേതുപതി; 'ഗാന്ധി ടോക്‌സ്' ടീസർ പുറത്ത് - ഗാന്ധി ജയന്തി
ഗാന്ധി ജയന്തി ദിനത്തിലാണ് വിജയ് സേതുപതി നായകനായ ഗാന്ധി ടോക്‌സ് എന്ന പുതിയ ചിത്രത്തിന്‍റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
പ്രശസ്‌ത മറാഠി സംവിധായകന്‍ കിഷോര്‍ പാണ്ഡുരംഗ് ബേലേക്കറിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മൂവി മിൽ എന്‍റർടെയ്‌ൻമെന്‍റാണ് നിര്‍മിക്കുന്നത്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്‍റെ സംഗീതം. ക്യൂരിയസുമായി ചേര്‍ന്ന് സീ സ്റ്റുഡിയോസ് ആണ് സിനിമ അവതരിപ്പിക്കുന്നത്.
മുതലാളിത്ത വ്യവസ്ഥ, വര്‍ണവിവേചനം, സമൂഹം എന്നിവയെ കുറിച്ചുള്ള സോഷ്യല്‍ കമന്‍ററിയാണ് ചിത്രം. സിനിമയിലൂടെ സമൂഹത്തിൽ നല്ല മാറ്റം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്ന് സംവിധായകൻ കിഷോര്‍ പാണ്ഡുരംഗ് ബേലേക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.