ദളപതി വിജയ് (Vijay) ആരാധകരെ ആവേശത്തിലാഴ്‌ത്തി 'ലിയോ'യിലെ പുതിയ ഗാനം പുറത്ത് (Leo New Song). മാസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ 'ലിയോ'യ്‌ക്കായി കാത്തിരുന്നവര്‍ക്ക് സംഗീത സംവിധായകന്‍ അനിരുദ്ധിന്‍റെ പുതിയ സമ്മാനം (Leo song). അനിരുദ്ധിന്‍റെ സ്ഥിരം ഹിറ്റ് ഫാസ്‌റ്റ് മാസ് നമ്പറുകളില്‍ നിന്നും വ്യത്യസ്‌തമായി ഏവരുടെയും ഹൃദയം കവരുന്ന മെലഡി ഗാനവുമായാണ് ഇത്തവണ ഈ ചെറുപ്പക്കാരന്‍ എത്തിയിരിക്കുന്നത് (Anirudh Ravichander Melody from Leo).
'ലിയോ'യിലെ 'അന്‍പെനും' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Leo lyric video Anbenum). ചിത്രത്തിലെ മൂന്നാമത്തെ ഗാനം കൂടിയാണിത് (Leo third single). വിഷ്‌ണു ഇടവന്‍റെ ഗാനരചനയില്‍ അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതത്തില്‍ അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് (Leo Melody).
'ലിയോ'യില്‍ പാര്‍ഥി എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുക. പാര്‍ഥിയുടെ കുടുംബത്തെ പരിചയപ്പെടുത്തുകയാണ് 3.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം. വിജയ്‌ക്കൊപ്പം തൃഷ, ബാല താരം പുയല്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് ഗാന രംഗത്തില്‍ ഉള്ളത്.
Also Read:Leo Trailer Release വിജയ്‌യും അര്‍ജുന്‍ സര്‍ജയും തമ്മിലുള്ള പോരാട്ടം; ലിയോ തീപ്പൊരി ട്രെയിലര്‍ പുറത്ത്
'ലിയോ' നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്‌റ്റുഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ ഗാനം പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദര്‍, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവരും ഗാനം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചിട്ടുണ്ട്. 'ലിയോ'യിലെ എന്‍റെ ഫേവറൈറ്റ് എന്ന് കുറിച്ച് കൊണ്ടാണ് അനിരുദ്ധ് ഗാനം എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്.
ലിയോ' ഗാനം റിലീസ് ചെയ്യുന്നതിന് മുമ്പേ നിര്‍മാതാക്കള്‍ ചിത്രത്തിലെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരുന്നു (Leo Poster). വിജയ്‌യും തൃഷയും പുയലും അടങ്ങുന്നതായിരുന്നു പോസ്‌റ്റര്‍. പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
അടുത്തിടെയാണ് 'ലിയോ'യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത് (Leo Trailer). മാസ് ആക്ഷന്‍ സീക്വന്‍സുകളാല്‍ സമ്പന്നമായ തീപ്പൊരി ട്രെയിലറായിരുന്നു 'ലിയോ'യുടേത്. 'ഇതുവരെ ആരും കാണാത്ത അവതാരത്തില്‍ എന്‍റെ വിജയ്‌യെ ഞാന്‍ അഴിച്ചുവിടുന്നു' -എന്ന് കുറിച്ച് കൊണ്ടാണ് ലോകേഷ് കനകരാജ് 'ലിയോ' ട്രെയിലര്‍ റിലീസ് ചെയ്‌തത്. 'ഞങ്ങളുടെ ഹൃദയത്തിൽ നിന്നും നിങ്ങളുടെ ഹൃദയത്തിലേക്ക് ഈ വിരുന്ന് നിങ്ങൾക്ക് വിളമ്പുന്നു.' -എന്ന് കുറിച്ച് കൊണ്ടാണ് സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ ട്രെയിലര്‍ പങ്കുവച്ചത്.
Also Read:Leo Movie Controversy Dancers Protest Against Makers നർത്തകർക്ക് ശമ്പളം നൽകിയില്ല, ദളപതി വിജയ് ചിത്രം ലിയോ വിവാദത്തിൽ
അതേസമയം മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലിയോ'. ബോളിവുഡ് താരം സഞ്‌ജയ് ദത്തും അര്‍ജുന്‍ സര്‍ജയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയ്‌യുടെ കഥാപാത്രവും അര്‍ജുന്‍ സര്‍ജയുടെ കഥാപാത്രവും തമ്മിലുള്ള വലിയ പോരാട്ടത്തെ കേന്ദ്രീകരിച്ചുള്ളതാണ് 'ലിയോ' എന്നും സൂചനയുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം തമിഴിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ എന്നീ നാല് ഭാഷകളിലാണ് തിയേറ്ററുകളില്‍ എത്തുന്നത്.
അതേസമയം 'ദളപതി 68' (Thalapathy 68) ആണ് വിജയ്‌യുടെ പുതിയ പ്രോജക്‌ട്. 'ദളപതി 68' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം വെങ്കട് പ്രഭുവാണ്. ഈ ചിത്രത്തിന് വേണ്ടി വിജയ്, പ്രഭുദേവ, പ്രശാന്ത് എന്നിവർ ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോയുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയാക്കിയതായും റിപ്പോർട്ടുണ്ട്.
Also Read:Trisha First Look Poster ലിയോ ട്രെയിലർ റിലീസിന് മുമ്പ് തൃഷയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്