ന്യൂഡല്‍ഹി:ജഗ്‌ദീപ് ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത് എന്‍.ഡി.എ. നിലവില്‍ പശ്ചിമ ബംഗാൾ ഗവർണറാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ ശനിയാഴ്‌ച ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.
ആരാണ് ജഗ്‌ദീപ് ധൻകര്‍?മൂന്ന് പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് സജീവമാണ് ധൻകർ. 1989ല്‍ ജനതാദള്‍ പ്രതിനിധിയായി ജുൻജുനുവിൽ (Jhunjhunu) നിന്നും ലോക്‌സഭയിലേക്ക് ജയിച്ചുകയറി. ചന്ദ്രശേഖർ സിങ് പ്രധാനമന്ത്രിയായിരിക്കെ 1990ൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.