ന്യൂഡൽഹി: കന്നുകാലി കശാപ്പ് തടയാതെ മുസ്ലിം വോട്ട് പ്രീണിപ്പിക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്തിന്‍റെ ദേശീയ വക്താവ് വിനോദ് ബൻസൽ. ബക്രീദ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതിന് കേരള സർക്കാരിനെതിരെ സുപ്രീംകോടതി പരാമർശം വന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിമർശനം.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളത് കേരളത്തിലാണ്. അതേസമയം ഒരു ശതമാനത്തിൽ താഴെ പോസിറ്റീവിറ്റി നിരക്കും 1,300 സജീവ കേസുകളും മാത്രമുള്ള ഉത്തർപ്രദേശിലെ യോഗി സർക്കാർ കൻവർ യാത്ര മാറ്റിവയ്ക്കാൻ തീരുമാനിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് യാത്ര മാറ്റിവെച്ചതെന്നും വിഎച്ച്പി നേതാവ് പറഞ്ഞു.