ബെംഗളുരു: മുതിർന്ന നടി ജയന്തി അന്തരിച്ചു. 76 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ബെംഗളുരുവിലെ വസതിയിൽ വച്ചാണ് അന്തരിച്ചത്. തെന്നിന്ത്യൻ സിനിമകളിലെ സ്ഥിര സാന്നിധ്യം ആയിരുന്നു ജയന്തി. അഭിനയത്തിന്‍റെ ശാരദ ദേവി എന്നറിയപ്പെട്ടിരുന്ന ജയന്തി കന്നടയ്‌ക്ക് പുറമെ ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 500ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
എംജിആർ, കന്നട സൂപ്പർസ്റ്റാർ ഡോ. രാജ്‌കുമാർ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുള്ള ശാരദ 1960-80 കാലയളവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി ആയിരുന്നു. ഏഴ് തവണ കർണാടക സർക്കാരിന്‍റെ മികച്ച നടിക്കുള്ള അവാർഡും മികച്ച നടിക്കുള്ള രാഷ്ട്രപതിയുടെ മെഡലുമടക്കം നിരവധി അവാർഡുകൾ ജയന്തി നേടിയിട്ടുണ്ട്.