കേരളം

kerala

ETV Bharat / bharat

അമോല്‍ പലേക്കര്‍ ആശുപത്രിയിൽ; ആരോഗ്യ സ്ഥിതി തൃപ്‌തികരം - ആരോഗ്യസ്ഥിതി മോശം

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ബുധനാഴ്‌ച രാത്രിയോടെയാണ് അമോല്‍ പലേക്കറിനെ പൂനെയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓളങ്ങൾ എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയുടെയും ഭാഗമായി.

Amol Palekar hospitilised  Amol Palekar health  MARATI, HINDI ACTOR Amol Palekar  അമോല്‍ പലേക്കര്‍ ആശുപത്രിയിൽ  മലയാള സിനിമ ഓളങ്ങൾ  ആരോഗ്യസ്ഥിതി മോശം
അമോല്‍ പലേക്കര്‍ ആശുപത്രിയിൽ; ആരോഗ്യ സ്ഥിതി തൃപ്‌തികരം

By

Published : Feb 10, 2022, 9:06 AM IST

പൂനെ:പ്രശസ്‌ത നടൻ അമോല്‍ പലേക്കറിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ ദീനാനന്ദ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്‌ച രാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഹിന്ദി, മറാഠി ഭാഷകളിലായി നിരവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം സ്‌ക്രീനിലെത്തിച്ചത്. ബാലു മഹേന്ദ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഓളങ്ങൾ എന്ന സിനിമയിലൂടെ അദ്ദേഹം മലയാള സിനിമയുടെയും ഭാഗമായി. സൂക്ഷ്‌മമായ അഭിനയശൈലി പിന്തുടർന്ന അദ്ദേഹം സംവിധായകനായും തിളങ്ങിയിട്ടുണ്ട്.

അമോല്‍ പലേക്കറിന്‍റെ ധ്യാസ് പർവ, ക്വസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് ദേശിയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അഞ്ച് ദേശീയ അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും അദ്ദേഹത്തിന്‍റെ കലാജീവിതത്തിന് ലഭിച്ച അംഗീകാരങ്ങളായിരുന്നു.

1989ൽ അഭിനയം അവസാനിപ്പിച്ച പലേക്കർ ഫിലിം മേക്കിങ്ങിലേക്ക് ശ്രദ്ധയൂന്നി. വിവിധ ഭാഷകളിലായി അദ്ദേഹം 25ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആവേശമുയർത്തുന്ന വേഷങ്ങൾ ലഭിച്ചാൽ മാത്രമേ സിനിമകളിലേക്ക് മടങ്ങി വരൂവെന്നായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം.

ALSO READ:Viral Wedding | വരന്‍റെ വീട്ടുകാര്‍ കാത്തുനിന്നത് കാറുമായി ; സഹോദരിയെ 'ഗ്രാന്‍ഡ് കാളവണ്ടി'യില്‍ അയച്ച് സഹോദരന്‍

ABOUT THE AUTHOR

...view details