ന്യൂഡല്‍ഹി :പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും രക്ഷനേടാന്‍ പൊതുജനങ്ങൾ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്ന നിലപാടെങ്കില്‍ പിന്നെ സർക്കാർ സംവിധാനം എന്തിനെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. ഉത്തര്‍പ്രദേശിലെ തെരായ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി എം.പി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
തെരായിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. സാധാരണക്കാരന് കൂടുതൽ സഹായം ആവശ്യമായി വരുന്ന സമയത്ത്, സ്വയം രക്ഷനേടാന്‍ പാടുപെടേണ്ടിവരുന്നത് വേദനാജനകമാണ്. ദുരന്തസമയത്തെ രക്ഷാപ്രവര്‍ത്തനം ആളുകളുടെ നേതൃത്വത്തില്‍ മാത്രമാണെങ്കില്‍ പിന്നെ ഭരണംകൊണ്ട് അർഥമാക്കുന്നതെന്താണെന്നും വരുണ്‍ ട്വീറ്റ് ചെയ്‌തു.