ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും നിശ്ചയിച്ച സമയത്തിനകം കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. വാക്‌സിന്‍ സുരക്ഷിതമാണെന്നും അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെബ്രവരി 20 നകവും മുന്‍നിരപോരാളികള്‍ക്ക് മാര്‍ച്ച് ഒന്‍പതിനകവും കുത്തിവെപ്പെടുക്കണമെന്നാണ് നിര്‍ദേശം.
വാക്‌സിന്‍ സുരക്ഷിതം; നിശ്ചയിച്ച സമയത്തിനുള്ളില്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
രാജ്യത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര പോരാളികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഹര്‍ഷ് വര്‍ധന്‍
വാക്‌സിന്‍ സുരക്ഷിതം; നിശ്ചയിച്ച സമയത്തിനുള്ളില്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. 0.0004 ശതാമാനം മാത്രമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കുത്തിവെപ്പിനെ തുടര്‍ന്ന് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍ നിര പോരാളികള്‍ക്കും വാക്‌സിന്‍ കുത്തിവെപ്പ് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.