കേരളം

kerala

ETV Bharat / bharat

വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ശനിയാഴ്‌ച പുലർച്ചെ ക്ഷേത്രത്തിലെ തിക്കലും തിരക്കിലും പെട്ടാണ് 12 പേർ മരിച്ചത്

PM announces ex-gratia  Katra stampede  Vaishno Devi stampede  Mata Vaishno Devi incident  Ex gratia relief to victims of stampede  PMNRF relief for Katra  J&K stampede update  വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം  മാതാ വൈഷ്ണോ ദേവി ക്ഷേത്രം  മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ 12 മരണം  വൈഷ്ണോ ദേവി ക്ഷേത്ര അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

By

Published : Jan 1, 2022, 8:40 AM IST

Updated : Jan 1, 2022, 8:48 AM IST

ന്യൂഡൽഹി: മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

ശനിയാഴ്‌ച പുലർച്ചയോടെയാണ് ക്ഷേത്രത്തിൽ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടത്.

ALSO READ:മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം

പരിക്കേറ്റവരെ സമീപത്തുള്ള നരെയ്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ആയിരക്കണക്കിനാളുകളാണ് ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ഉത്സവ ദിനമായതിനാൽ പതിവിൽ കൂടുതൽ ഭക്തർ ക്ഷേത്രത്തിൽ എത്തിയതായാണ് റിപ്പോർട്ടുകള്‍.

Last Updated : Jan 1, 2022, 8:48 AM IST

ABOUT THE AUTHOR

...view details