കേരളം

kerala

ETV Bharat / bharat

ഉത്തരകാശി ബസ് അപകടം: മരണം 26 ആയി - മധ്യപ്രദേശിലെ പന്നയില്‍ നിന്നും 30 തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തില്‍ പെട്ടത്

മധ്യപ്രദേശിലെ പന്നയില്‍ നിന്നും 30 തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. യമുനോത്രി ഹൈവേയിൽ ദംതയ്ക്ക് സമീപത്തു വച്ച് ബസ് 200 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു

Uttarkashi bus accident death toll rises to 26 dead; Rescue operation concludes  uttarkshi bus accident twenty six death reported  uttarkshi bus accident  ഉത്തരകാശി ബസ് അപകടത്തില്‍ മരണം 26 ആയി  ഉത്തരകാശി ബസ് അപകടം  മധ്യപ്രദേശിലെ പന്നയില്‍ നിന്നും 30 തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തില്‍ പെട്ടത്  യമുനോത്രി ഹൈവേയിൽ ദംതയ്ക്ക് സമീപത്തു വച്ച് ബസ് 200 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു
ഉത്തരകാശി ബസ് അപകടം : മരണം 26 ആയി

By

Published : Jun 6, 2022, 10:00 AM IST

ഉത്തരകാശി (ഉത്തരാഖണ്ഡ്): ഉത്തരകാശിയില്‍ തീര്‍ഥാടകരുമായി പോയ ബസ് 200 അടി താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 26 ആയി. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തരകാശിയിലെ യമുനോത്രി ഹൈവേയിൽ ദംതയ്ക്ക് സമീപം ഞായറാഴ്‌ചയായിരുന്നു അപകടം.

മധ്യപ്രദേശിലെ പന്നയില്‍ നിന്നും 30 തീര്‍ഥാടകരുമായി എത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിഎംഎൻആർഎഫിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഡെറാഡൂണിലെത്തി രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി അമിത് ഷാ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തുടങ്ങയവരും അനുശോചനം രേഖപ്പെടുത്തി.

Also Read ഉത്തരാഖണ്ഡിൽ തീർഥാടകരുടെ ബസ് 200 മീറ്റർ താഴ്‌ചയിലേക്ക് മറിഞ്ഞു: 25 മരണം

ABOUT THE AUTHOR

...view details