കേരളം

kerala

ETV Bharat / bharat

കാർത്തിക് പൂർണിമ; ഹരിദ്വാറിലേക്ക് ഭക്തർക്ക് പ്രവേശനമില്ല - ഗംഗാ സ്‌നാനം

അടിയന്തര ജോലികൾക്കായി വരുന്നവർക്ക് മാത്രമേ ഹരിദ്വാറിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നും ആചാരാനുഷ്‌ഠാനങ്ങൾക്കായി വരുന്നവരെ ഒഴിവാക്കുമെന്നും പൊലീസ് സൂപ്രണ്ട് സെന്തിൽ അബുദായ് കൃഷ്‌ണരാജ് അറിയിച്ചു

Kartik Purnima Hardwar boundaries sealed  Bathing ritual cancelled COVID-19  uttarakhand seals Haridwar border  ഹരിദ്വാറിലേക്ക് ഭക്തർക്ക് പ്രവേശനമില്ല  കാർത്തിക് പൂർണിമ  ഗംഗാ സ്‌നാനം  ഉത്തരാഖണ്ഡ് ഹരിദ്വാർ
കാർത്തിക് പൂർണിമ; ഹരിദ്വാറിലേക്ക് ഭക്തർക്ക് പ്രവേശനമില്ല

By

Published : Nov 29, 2020, 2:26 PM IST

ഡെറാഡൂൺ: കാർത്തിക് പൂർണിമയോടനുബന്ധിച്ച് ഹരിദ്വാറിലേക്കുള്ള എല്ലാ അതിർത്തികളും പൂർണമായി അടച്ചുവെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. നവംബർ 30 വരെയാണ് നിയന്ത്രണം തുടരുക. കൊവിഡ് സാഹചര്യമായതിനാൽ ജില്ലയിലേക്കുള്ള ഭക്തരുടെ പ്രവേശനം തടയുന്നതിനാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

കൊവിഡ് വ്യാപിക്കുന്ന സാഹചര്യമായതിനാൽ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗംഗ സ്‌നാനം റദ്ദാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഗംഗ സ്‌നാനത്തിനായി ഉത്തരാഖണ്ഡിലെത്തുന്നത്. ഇത്തവണ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആരെയും ഹരിദ്വാറിലേക്ക് പ്രവേശിപ്പിക്കില്ല. സംസ്ഥാനത്ത് ഇതുവരെ 4,876 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അടിയന്തര ജോലികൾക്കായി വരുന്നവർക്ക് മാത്രമേ ജില്ലയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂവെന്നും ആചാരാനുഷ്‌ഠാനങ്ങൾക്കായി വരുന്നവരെ ഒഴിവാക്കുമെന്നും പൊലീസ് സൂപ്രണ്ട് സെന്തിൽ അബുദായ് കൃഷ്‌ണരാജ് പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്നതിനാൽ ഹരിദ്വാറിലെ എല്ലാ മാർക്കറ്റുകളും അടച്ചുപൂട്ടി.

ABOUT THE AUTHOR

...view details