ഡെറാഡൂൺ:ഉത്തരാഖണ്ഡ് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 72 ആയി ഉയർന്നെന്ന് സംസ്ഥാന സര്‍ക്കാര്‍. ജനവാസമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാല് പേരെയാണ് കാണാതായത്. ഒക്ടോബർ 17 മുതൽ 19 വരെയുണ്ടായ ദുരന്തത്തിൽ 26 പേർക്ക് പരിക്കേറ്റെന്നും സര്‍ക്കാര്‍.
ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 72 ആയി, 4 പേര്‍ക്കായി തിരച്ചില്‍
മഴ കനത്തതോടെ ഒക്ടോബർ 17 മുതൽ 19 വരെയെയാണ് സംസ്ഥാനത്ത് പ്രളയമുണ്ടായത്.
ഉത്തരാഖണ്ഡ് പ്രളയം: മരിച്ചവരുടെ എണ്ണം 72 ആയി, 4 പേര്‍ക്കായി തിരച്ചില്‍
ALSO READ:താലിബാനെ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ റഷ്യ; സ്വാഗതം ചെയ്‌ത് അഫ്‌ഗാന്‍
കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധ മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് 224 വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചു. ഒക്‌ടോബർ മാസത്തെ തന്‍റെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ആർ.എഫ്) സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അതേസമയം, മഴക്കെടുതി രൂക്ഷമായി ബാധിച്ച സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.