ഡെറാഡൂൺ: കൊവിഡ് മാനദണ്ഡ ലംഘന കേസുകള്‍ പിന്‍വലിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. പുതുതായി നിയമിതനായ മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് ആദ്യ മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊവിഡ് മാനദണ്ഡ ലംഘന കേസുകൾ പിൻവലിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ - കൊവിഡ് മാനദണ്ഡങ്ങൾ
മുഖ്യമന്ത്രി തിരത് സിങ് റാവത്തിന്‍റെ ആദ്യ കാബിനറ്റ് മീറ്റിങിലാണ് തീരുമാനം അറിയിച്ചത്
കൊവിഡ് മാനദണ്ഡ ലംഘനങ്ങൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ
ത്രിവേന്ദ്ര സിങ് റാവത്ത് രാജി വച്ചതിനെത്തുടർന്നാണ് ബിജെപി നേതാവ് തിരാത് സിങ് റാവത്ത് ബുധനാഴ്ച മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. ബിജെപിയിലെ ഒരു വിഭാഗം നേതാക്കന്മാർ ത്രിവേന്ദ്ര സിങിനെതിരെ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നായിരുന്നു രാജി.